ഞങ്ങളെ അവിടെ ആര്‍ക്കും അറിയില്ലാത്തത് കൊണ്ട് ആ അവസരം നന്നായി ആസ്വദിക്കാന്‍ സാധിച്ചു, മോഹന്‍ലാലിനൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമ ലോകത്തും തിളങ്ങി നില്‍ക്കുകയാണ് നടി. 1980 ല്‍ സിനിമാ ലോകത്തെത്തിയ ലക്ഷ്മി ഗോപാല സ്വാമി ഇന്നും അഭിനയത്തില്‍ സജീവമാണ്. രണ്ട് തവണ   സംസ്ഥാന പുരസ്‌കാരവും ഒരു തവണ കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും ലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്.

ഒരിക്കല്‍ സ്റ്റേജ് ഷോയ്ക്ക് ആയി അമേരിക്കയില്‍ എത്തിയപ്പോള്‍ ഉണ്ടായ രസകരമായ ഒരു കഥ പറയുകയാണ് ലക്ഷ്മി. സ്‌റ്റേജ് ഷോയ്ക്ക് വേണ്ടി അമേരിക്കയില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ വന്ന് പറഞ്ഞു അടുത്തുള്ള തിയേറ്ററില്‍ ബ്രാഡ് പീറ്ററിന്റെ ഒരു ഇംഗ്ലീഷ് പടം ഓടുന്നുണ്ട്. അടിപൊളി സിനിമയാണ്. മുകേഷും വിനീതും വരുന്നുണ്ട് എന്ന് പറഞ്ഞ് തന്നെയും സ്വാമിയെയും നിര്‍ബന്ധിച്ച് കൂട്ടി, നാല് പേരും സിനിമയ്ക്ക് പോയി. തിയേറ്ററിലെത്തി, സിനിമ തുടങ്ങി.. പക്ഷെ സിനിമ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ക്ക് മുഖത്തോട് മുഖം നോക്കിയിരിക്കേണ്ടി വന്നു. കാരണം സിനിമ ജര്‍മന്‍ ഭാഷയിലായിരുന്നു.- ലക്ഷ്മി പറഞ്ഞു.

ആര്‍ക്കും ഒന്നും മനസ്സിലാകാതെ ഇരുന്നപ്പോള്‍ ലാലേട്ടന്‍ പോപ്‌കോണ്‍ കഴിച്ചുകൊണ്ട് സിനിമ ആസ്വദിച്ച് കാണുന്നു. വെറും ഏഴ് മിനിട്ട് കൊണ്ട് അത് തിന്നു തീര്‍ത്തു. പിന്നീട് ഓരോ സീന്‍ വരുമ്പോഴും മോഹന്‍ലാലും മുകേഷും ഉറക്കെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അവര്‍ക്കൊപ്പം കൂടിയാല്‍ സമയം പോകുന്നത് അറിയില്ല. ഞങ്ങളെ അവിടെ ആര്‍ക്കും അറിയില്ലാത്തത് കൊണ്ട് ആ അവസരം നന്നായി ആസ്വദിക്കാന്‍ സാധിച്ചു ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു.