എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു; അക്രമി ഓടി രക്ഷപ്പെട്ടു

അല്പസമയം മുൻപ് എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു. ആക്രമണം നടത്തിയ ആൾ ഓടി രക്ഷപ്പെട്ടു. കലൂർ ബസ് സ്റ്റാൻഡിനു സമീപമാണ് ആക്രമണം നടന്നത്. ആരാണ് കുത്തിയതെന്നോ ആർക്കാണ് കുത്തേറ്റതെന്നോ വ്യക്തമല്ല. കുത്തേറ്റ വ്യക്തി അവിടെത്തന്നെ കിടക്കുകയാണ്. പൊലീസിനെ അറിയിച്ചിട്ടുണ്ടെങ്കിലും നാട്ടുകാരോ പൊലീസോ ഇതുവരെ യുവാവിനെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.

സംസ്‌ഥാനത്തു നിരവധി പേർക്ക് പേമാരിയിൽ ജീവൻ നഷ്ട്ടപ്പെടുന്നതിനിടയിലാണ് ഇത്തരം അക്രമസംഭവങ്ങൾ അരങ്ങേറുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടപ്പെട്ടത് 39 പേർക്കാണ്. ഒക്ടോബർ പന്ത്രണ്ട് മുതൽ പത്തൊൻപതുവരെയുള്ള ദിവസങ്ങൾക്കിടെയാണ് 39 പേർ മരിച്ചത്. റവന്യുമന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്.