മമ്മൂട്ടിയെയാണോ ലാലേട്ടനെയാണോ ഇഷ്ടം എന്ന് ചോദ്യം, ഉത്തരമില്ലെന്ന് നിഖില വിമല്‍

സെലിബ്രിറ്റി ഇന്റര്‍വ്യൂകളില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച് കേള്‍ക്കേണ്ടി വന്നിട്ടുള്ള ഒരു ചോദ്യമാണ് മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ കൂടുതല്‍ ഇഷ്ടമെന്നത്. പലരും ഇവരില്‍ ഇഷ്ടമുള്ള ആളുടെ പേര് പറയുകയും, ഒപ്പം അവരോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. എന്നാല്‍, ഇതേ ചോദ്യം നടി നിഖില വിമലിനോട് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. ഇതിന് നടി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ഈ ചോദ്യത്തിന് മറുപടി പറയില്ലെന്ന് ആണ് നിഖില വിമല്‍ പറഞ്ഞത്. മൈല്‍സ്റ്റോണ്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ മറുപടി. മമ്മൂട്ടി ഓര്‍ ലാലേട്ടന്‍ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ഉത്തരമില്ല’ എന്നായിരുന്നു നിഖില വിമലിന്റെ മറുപടി. നെസ്ലന്‍ ഓര്‍ മാത്യൂ എന്ന ചോദ്യത്തിന് രണ്ടും പേരേയും ഇഷ്ടമാണെന്നും വൈബുള്ള, നല്ല പിള്ളേരാണെന്നും നിഖില പറഞ്ഞു.

നാടന്‍കള്ളാണോ ബിയറാണോ കഴിക്കാറുള്ളത് എന്ന ചോദ്യത്തിന് രണ്ടും കഴിക്കാറില്ലെന്നും അതിന്റെ ടേസ്റ്റ് ഇഷ്ടമില്ലെന്നും നിഖില പറഞ്ഞു. ഉറങ്ങാനാണോ സിനിമ കാണാനാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ടും ഇഷ്ടമാണെന്നായിരുന്നു മറുപടി. കൃത്യസമയത്ത് ഉറങ്ങുന്ന ശീലമുണ്ടെന്നും 10 മണിക്ക് തീരുന്ന സിനിമകളാണ് തിയേറ്ററില്‍ ബുക്ക് ചെയ്യാറുള്ളതെന്നും നിഖില പറഞ്ഞു.

അവസാനം തിയേറ്ററില്‍ പോയി കണ്ട ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ ടു ആണെന്നും നിഖില പറഞ്ഞു. മാസ് സിനിമകള്‍ അങ്ങനെ ഇഷ്ടമുള്ള ആളല്ലെന്നും എന്നാല്‍ കെ.ജി.എഫിന്റെ മേക്കിംഗ് ഇഷ്ടപ്പെട്ടെന്നും നിഖിലകൂട്ടിച്ചേര്‍ത്തു.