കാനം പരാജയപ്പെട്ട പിണറായിയുടെ അടിമ, പാർട്ടിയുടെ വളർച്ച കീഴേക്ക്.

കാനം പിണറായിയുടെ അടിമയാണെന്ന് അല്ലെങ്കിൽ അടിമയെ പോലെയാണെന്ന് രണ്ടു വെട്ടം സമ്മതിക്കേണ്ടിയിരിക്കുന്നു. കാരണം രണ്ടു സി പി ജില്ലാ സമ്മേളങ്ങളിലാണ് സി പി എമ്മിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ സി.പി.ഐ യുടെ പ്രതിഷേധം ഇരമ്പിയത്. തിരുവന്തപുരം ജില്ലാ സമ്മേളത്തിനു പിറകെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷവിമര്‍ശനം ഉണ്ടായിരിക്കുകയാണ്. സിപിഐ സമ്മേളനങ്ങളിലൊക്കെ കാനം രാജേന്ദ്രനെ എടുത്തിട്ട് അലക്കുകയാണ് നേതാക്കള്‍ എന്ന് തന്നെ പറയാം.

കാനം പിണറായിക്കെതിരെ മൗനംപാലിക്കുന്നുവെന്നതാണ് പ്രധാന ആക്ഷേപം. കാനത്തിന് പിണറായി പേടിയെന്നും വിമര്‍ശനം വന്നിരുന്നു. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ കാനം രാജേന്ദ്രനെ വേദിയിലിരു ത്തിക്കൊണ്ട് തന്നെ വിമര്ശനം ഉണ്ടായി. അന്നും കാനം പിണറായിയെ താങ്ങുന്നുവെന്നാണ് പരിഹാസം ഉയര്‍ന്നത്.

പത്തനംതിട്ട സമ്മേളനത്തിന്റെ സമാപന ദിവസത്തെ ചര്‍ച്ചയിൽ കാനം രാജേന്ദ്രനും ജില്ലയില്‍നിന്നുള്ള മന്ത്രി വീണാ ജോര്‍ജിനും കോന്നി എം.എല്‍.എ. കെ.യു. ജനീഷ് കുമാറിനുമെതിരേ പേരെടുത്തു പറഞ്ഞുള്ള വിമർശനങ്ങൾ ആണ് ഉണ്ടായത്. കാനം, പിണറായി വിജയന്റെ അടിമയായി പ്രവര്‍ത്തിക്കുന്നെന്നാണ് പ്രധാന വിമര്‍ശനം. എം.എല്‍.എ. ആയിരിക്കേ എല്‍ദോ എബ്രഹാമിനെ പോലീസ് മര്‍ദിച്ചപ്പോള്‍ അതിനെ ന്യായീകരിക്കാനാണ് കാനം ശ്രമിച്ചത്. പ്രതിപക്ഷത്ത് ആയിരുന്നെങ്കില്‍ കാനം ഇങ്ങനെ പ്രതികരിക്കുമായിരുന്നോ? എന്നും പ്രതിനിധികള്‍ ചോദിച്ചു. സി.പി.എമ്മിനും നേതാക്കള്‍ക്കുമെതിരേയും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനങ്ങൾ ഉണ്ട്.

ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജിന് വകുപ്പില്‍ നിയന്ത്രണമില്ലാത്ത സ്ഥിതിയായി. കെ.കെ. ശൈലജയുടെ കാലത്ത് വകുപ്പിന് ഉണ്ടായിരുന്ന സല്‍പേര് ഇപ്പോള്‍ വകുപ്പിന് അവകാശപ്പെടാനാകില്ല. ഔദ്യോഗിക നമ്പറില്‍ വിളിച്ചാല്‍ പോലും വീണാ ജോര്‍ജ് കോള്‍ എടുക്കാത്ത സാഹചര്യമാണുള്ളത്.

കൊടുമണ്‍ അങ്ങാടിക്കലില്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സി.പി.ഐ പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിച്ചതിനേക്കുറിച്ചും പ്രത്യേക പരാമര്‍ശം ഉണ്ടായി. അന്ന് ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. അന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. കുറ്റവാളികളായ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ സംഘടനാപരമായും നിയമപരമായും നടപടികള്‍ എടുക്കും എന്നായിരുന്നു ജില്ലാ സെക്രട്ടറിയായ കെ.പി ഉദയഭാനു പറഞ്ഞത്. അത് ഇനിയും പാലിക്കപ്പെട്ടിട്ടില്ല.

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍, സി.പി.എം വലിയതോതില്‍ സംഘടനാശക്തി ഉപയോഗിച്ച് കള്ളവോട്ട് ചെയ്ത് ഭരണം പിടിച്ചെടുക്കുന്ന സാഹചര്യം പോലും ഉണ്ടായി. കോന്നി എം.എല്‍.എ ജനീഷ് കുമാറിന് സി.പി.ഐയോട് വിരോധമാണ്. സി.പി.ഐ. പ്രവര്‍ത്തകരോട് കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി ആ മേഖലയില്‍ സി.പി.എം. പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുകയാണ്.

കാനത്തിനെതിരെ സിപിഐക്കുള്ളില്‍ നിന്ന് തന്നെ എതിര്‍ശബ്ദം. കാനം പിണറായിയെ പേടച്ചാണ് നില്‍ക്കുന്നതെന്നായിരുന്നു ആരോപണം. മുന്‍പ് തിരുവനന്തപുരത്ത കാനത്തെ വേദിയില്‍ ഇരുത്തിക്കൊണ്ടാണ് തന്നെ ആയിരുന്നു വിമര്‍ശനം. വലിയ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന പദ്ധതിയായിട്ട് പോലും സില്‍വര്‍ ലൈനില്‍ സിപിഐ നിലപാട് മയപ്പെടുത്തി. ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പോലും സിപിഐ നേതൃത്വവും മന്ത്രിമാരും നിലപാടെടുക്കുന്നില്ല. കെഎസ്ഇബിയേയും കെഎസ്ആര്‍ടിസിയേയും സര്‍ക്കാര്‍ തകര്‍ക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുമ്പോഴും സിപിഐ നേതൃത്വത്തിന് മിണ്ടാട്ടമില്ലാത്ത സ്ഥിതിയാണെന്നും സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

എംഎം മണി ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായില്ലെന്ന് പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി.. പൊലീസില്‍ ആര്‍എസ്എസ് കടന്നുകയറ്റമുണ്ടെന്ന് ആനി രാജ പറഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് കാനത്തിന്റെ മൗനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ദേശീയ എക്‌സിക്യൂട്ടീവ് അംഗത്തെിനെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ പോലും നേതൃത്വം പ്രതികരിച്ചില്ല.

എംഎം മണി ആനി രാജയെ അധിക്ഷേപിച്ചപ്പോള്‍ തൊഴുത്തില്‍ കുത്ത് നയമാണ് കാനം പുറത്തെടുത്തത്. സിപിഐ നേതാക്കള്‍ ശക്തമായി പ്രതികരിച്ചപ്പോഴും കാനം രാജേന്ദ്രന്‍ കാലുവാരി. ആനി രാജയെ എം.എം. മണി വിമര്‍ശിച്ചതിന് അത് അവരോട് ചോദിക്കണം എന്നായിരുന്നു കാനത്തിന്റെ മറുപടി. കാനത്തിന് പിണറായി പേടി എന്നായിരുന്നു അതിന് പരിഹാസം. എന്തിനു അധികം പറയണം സി പി ഐ യെ കാനം സി പി എമ്മിന് കാൽച്ചുവട്ടിൽ കൊണ്ടിട്ടു കൊടുത്തിരിക്കുന്നു. എ ഐ എസ് എഫ് സഖാക്കളെ എസ് എഫ് ഐ ക്കാർ പെരുമാറുന്നു. പാർട്ടിയുടെ വളർച്ച തന്നെ മുരടിച്ചിരിക്കുന്നു. ഒരു സംസ്ഥാന സെക്രട്ടറി എന്നനിലയിൽ കാനത്തിന്റെ പരാജയമാണ് രണ്ടു ജില്ലാ സമ്മേളനങ്ങളിലും സഖാക്കൾ വിളിച്ചു പറഞ്ഞതിന്റെ ഉൾപ്പൊരുൾ. പാർട്ടിയുടെ വളർച്ച കേരളത്തിൽ ഇപ്പോൾ താഴേക്കാണ്. താഴേക്ക് വളരുന്ന പാർട്ടിയായി സി പി ഐ യെ കാനം എത്തിച്ചിരിക്കുന്നു.