കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകം; പ്രതിക്കായി അന്വേഷണം ശക്തമാക്കി പോലീസ്

തൊടുപുഴ. കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതിക്കായി അന്വേഷണം ശക്തമാക്കി കട്ടപ്പന പോലീസ്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ചയാണ് അനുമോളുടെ മൃതദേഹം കട്ടിലിനടിയില്‍ നിന്നും കണ്ടെത്തുന്നത്. പിന്നീലെ ഭര്‍ത്താവ് വിജേഷിനെ കാണാതാകുയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്താവ് വിജേഷ് തന്നെയാണ് പ്രതിയെന്നാണ് പോലീസ് നിഗമനം. വിജേഷിനെ കണ്ടെത്തുവാന്‍ ശക്തമായ അന്വേഷണത്തിലാണ് പോലീസ്. ജഡം പൂര്‍ണമായും അഴുകിയതിനാല്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. വിജേഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും പോലീസ് വ്യക്തമാക്കി.