17 വയസ്സുകാരിയെ പീഡിപ്പിച്ച 43 കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 43കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷിനെ ആണ് താമരശേരി സിഐ ടി എ അഗസ്റ്റിൻ അറസ്റ്റ് ചെയ്തത്. പതിനേഴുവയസുകാരിയുടെ പരാതിയിലാണ് നടപടി.

പെൺകുട്ടിയെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഭയത്തെ തുടർന്ന് പുറത്ത് പറയാതിരുന്ന പെൺകുട്ടി ഈയിടെയാണ് സംഭവം വെളിപ്പെടുത്തുന്നത്. തുടർന്ന് പ്രതിയെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.