ഇനി ലിവിം​ഗ് ടു​ഗദർ, ഞങ്ങൾ തമ്മിൽ പ്രണയത്തിൽ- വാത്തകളോട് പ്രതികരിച്ച് രഞ്ജിനി

വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടെന്ന് സ്ഥാനം പിടിച്ച ഗായികയാണ് രഞ്ജിനി ജോസ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് രഞ്ജിനി. മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധർവൻ യേശുദാസിന്റെ മകനായ വിജയ് യേശുദാസ് അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങൾ വിജയ് യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമാഴ്, ഹിന്ദി, കന്നഡ, തുളു, തെലുഗ് ഭാഷകളിലും വിജയ് നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഗായകനെ തേടിയെത്തിയിട്ടുണ്ട്.

വിജയിയും രഞ്ജിനിയും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. വിജയിയുടെ ജന്മദിനത്തിൽ രഞ്ജിനി പങ്കിട്ട ചിത്രമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചക്ക് വീണ്ടും തുടക്കം കുറിച്ചത്. വിജു, ഹാപ്പിയസ്റ്റ് ബർത്ത് ഡേ. ഐ ലവ് യൂ ഫോർഎവർ എന്നായിരുന്നു രഞ്ജിനി കുറിച്ചത്. വിജയിനൊപ്പമുള്ള മനോഹരമായ ചിത്രവും ഗായിക പങ്കുവെച്ചിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. ആശംസകൾ മാത്രമല്ല ഇവരുടെ സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. എന്നാണ് വിവാഹമെന്നായിരുന്നു ചിലരുടെ ചോദ്യം. ഐ ലവ് യൂ എന്ന കമന്റാണ് പലരെയും സംശയത്തിലാഴ്ത്തിയത്.

ഇതിനിടെ, ‘സെലിബ്രിറ്റികളെക്കുറിച്ചുള്ള വാർത്തകൾ വായിക്കുന്നവർക്ക് രസമായി തോന്നിയേക്കാം. എന്നാൽ എല്ലാവരും മനുഷ്യരാണെന്ന കാര്യം മറക്കരുത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചിട്ടില്ല ഞാൻ ഇതുവരെ. പരിപാടികളിലൊന്നും ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. അത്തരത്തിലുള്ള പരാതികളൊന്നും എന്നെക്കുറിച്ച് വന്നിട്ടില്ല. ഒരു ബർത്ത് ഡേ പോസ്റ്റിൽ എന്നെ ടാഗ് ചെയ്താൽ ഞാൻ അദ്ദേഹത്തെ കല്യാണം കഴിക്കാൻ പോവുന്നു എന്നാണോ.’, എന്ന ചോദ്യവുമായി രഞ്ജിനിജോസ് തന്നെ ഒരു വീഡിയോയുമായി മുൻപ് രംഗത്തെത്തിയിരുന്നു.

‘നിങ്ങൾക്കും സുഹൃത്തുക്കളും സഹോദരങ്ങളുമൊക്കെയില്ലേ, വൃത്തികേട് പറയുന്നതിനും എഴുതുന്നതിനും ലിമിറ്റില്ലേ. ഇങ്ങനെയുള്ള കാര്യങ്ങളിൽ ശക്തായ നടപടി ആവശ്യമാണെന്നാണ് പറയാനുള്ളതെന്നായിരുന്നു അന്ന് രഞ്ജിനി ജോസ് പറഞ്ഞത്. കൂടാതെ, ഇങ്ങനെയുള്ള കാര്യങ്ങളിൽ ശക്തമായ നടപടി ആവശ്യമാണെന്നാണ് പറയാനുള്ളത്. കൂടാതെ, ഒരു ഷൂട്ടിന് ഇടയിൽ നിൽക്കുമ്പോഴാണ് സത്യത്തിൽ ആദ്യമായി ഞാനും വിജയ് യേശുദാസും തമ്മിൽ പ്രണയമാണ് എന്ന രീതിയിലുള്ള വാർത്തകൾ കാണുന്നത്. ഞങ്ങൾ ഒരുമിച്ച് എടുത്ത ഒരു ചിത്രവും ചേർത്ത് വെച്ചായിരുന്നു വാർത്ത. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. അപ്പോൾ തന്നെ വിജയ് യെ വിളിച്ച് ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ, നമ്മൾ പ്രണയത്തിലാണ് എന്ന് ഞാൻ ഇതുവരെ അറിഞ്ഞില്ലല്ലോ എന്നായിരുന്നു വിജയ് പറഞ്ഞതെന്നും അന്ന് രഞ്ജിനി പ്രതികരിച്ചത്.

‘മനോഹരമായി ഒരു വിവാഹ ബന്ധം വർക്കൗട്ട് ചെയ്യുന്നവർക്ക് ആ വിവാഹ ജീവിതത്തിലൂടെ മുന്നോട്ട് പോവാം. പക്ഷെ എന്റേത് വർക്കൗട്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇനി വിവാഹമാന്നും ഉണ്ടാവില്ല. അഥവാ ഇനി അങ്ങനെ തോന്നുകയാണെങ്കിലും അത് ഒരു ലിവിങ് ടുഗെതർ ആവും. പിന്നെ ജീവിതമല്ലേ, ഇനി മുന്നോട്ട് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലല്ലോയെന്നും രഞജിനി പറഞ്ഞിരുന്നു.

രഞ്ജിനി ജോസ് നേരത്തെ തന്നെ വിവാഹമോചിതയാണ്. വിജയിയുടെ ഭാര്യ ദർശനയുമായി രഞ്ജിനി ജോസിന് നേരത്തെ നല്ല ബന്ധമുണ്ടായിരുന്നു.അതേ സമയം 2003ലാണ് എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനിയറുമായ റാം നായരുമായി രഞ്ജിനിയുടെ വിവാഹം നടക്കുന്നത്. എന്നാൽ ഇരുവരുടെയും ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല. നമ്മൾ എടുക്കുന്ന തീരുമാനം തെറ്റാണെന്നുവിചാരിച്ചല്ല ഓരോ കാര്യങ്ങളും എന്ന് രഞ്ജിനി മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വളരെ ചെറുപ്പത്തിലെ സംഗീതം പഠിച്ചു തുടങ്ങിയ രഞ്ജിനി ജോസ് ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോൾ പ്രശസ്തമായ കൊച്ചിൻ കോറസ് ട്രൂപ്പിൽ ഗായികയായി ചേർന്നു. രഞ്ജിനി ജോസ് 2005-ലാണ് തമിഴ് സിനിമയിൽ പാടിയത്. ചാണക്യ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. ഖേലെ ഹം ജീ ജാൻ സേ എന്ന സിനിമയിലാണ് ഹിന്ദിയിൽ ആദ്യ ഗാനം പാടുന്നത്. നീ ബംഗാരു തല്ലി എന്ന സിനിമയിലൂടെ തെലുങ്കിലും രഞ്ജിനി ഗാനമാലപിച്ചു. വിവിധ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ രഞ്ജിനി പാടിയിട്ടുണ്ട്.