ഭൂമിയിലെ സ്വർ​ഗം ഞാൻ കണ്ടെത്തി, രവീന്ദറിന് ചുംബനം നൽകി മഹാലക്ഷ്മി

നടി മഹാലക്ഷ്മിയും തമിഴ് സിനിമ നിർമ്മാതാവുമായ രവിന്ദർ ചന്ദ്രശേഖരനും അടുത്തിടെയാണ് വിവാഹിതരായത്. തിരുപ്പതിയിൽവെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രവീന്ദർ നിർമ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില് മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ മോശം കമന്റുകളുമായി നിരവധിപ്പേരാണ് രം​ഗത്തെത്തിയിരുന്നത്.

ഇപ്പോളിതാ രവീന്ദർ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ഭാര്യ മഹാലക്ഷ്മിയുടെ ചുംബനം കവിളിൽ സ്വീകരിക്കുന്ന ചിത്രമാണ് രവീന്ദർ പങ്കുവെച്ചത്. ‘ഭൂമിയിലെ സ്വർ​ഗം ഞാൻ കണ്ടെത്തി.’ ‌എന്നാണ് ചിത്രത്തിന് കാപ്ഷൻ നൽകിയത്.

പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പതിവുപോലെ ആശംസകൾ അറിയിച്ചും പരിഹസിച്ചും കമന്റുകളെത്തി. നിനക്ക് കണ്ണില്ലേ പെണ്ണേ?, സാധാരണ വിവാഹിതരായ ആളുകൾ ഈ വിഡ്ഢിത്തങ്ങളെല്ലാം സ്വകാര്യമായി സൂക്ഷിക്കുന്നു. കുടുംബം ജീവിതം പൊതുജനങ്ങളെ കാണിക്കേണ്ട ആവശ്യമില്ല, ദൈവമേ നിനക്ക് കണ്ണില്ലേ?, ഒരു വാക്ക് പറഞ്ഞാൽ ‍‌ഞാൻ നിനക്ക് ജീവിതം തരില്ലേ’ തുടങ്ങിയ നിരവധി മോശം കമന്റുകളാണ് രവീന്ദറിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

അതേ സമയം മഹാലക്ഷ്മിയ്ക്ക് 35 വയസ്സും തനിക്ക് 38 വയസ്സുമാണ് പ്രായമെന്ന് രവീന്ദർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മഹാലക്ഷ്മിയുടെ മാത്രം രണ്ടാം വിവാഹമല്ലെന്നും തന്റെയും രണ്ടാം വിവാഹം ആണെന്ന് രവീന്ദർ പറഞ്ഞിരുന്നു. അതുപോലെ മഹാലക്ഷ്മിയും പലതും പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ തടി തനിക്കൊരു പ്രശ്നമല്ലായിരുന്നുവെന്നും എങ്ങനെയിരുന്നാലും അദ്ദേഹത്തെ തനിക്ക് ഇഷ്ടമാണെന്നുമായിരുന്നു മഹാലക്ഷ്മി പറഞ്ഞത്. ട്രോളുകളോടും മോശം തംബ് നൈലുകളോടും പ്രതികരിക്കാൻ താല്പര്യമില്ലെന്നും ഇരുവരും പറഞ്ഞു.