ആലത്തൂരില്‍ വിജയം സുനിശ്ചിതം… രമ്യ ഹരിദാസ് കുന്ദമംഗലം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

പാലക്കാട് : ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി.

തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറെന്ന് പാര്‍ട്ടിയോട് പറഞ്ഞിട്ടുള്ളതായി രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു.

വലിയൊരു ഉത്തരവാദിത്വമാണ് പാര്‍ട്ടി ആലത്തൂരില്‍ തന്നെ ഏര്‍പ്പിച്ചതെന്നും ആ പ്രവര്‍ത്തനങ്ങളില്‍ കുറച്ചുകൂടി ഊന്നല്‍ കൊടുക്കേണ്ടതുണ്ടെന്നും രമ്യ പറഞ്ഞിരുന്നു.