വിവാഹ ശേഷം അഭിനയം നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി ശരണ്യ മോഹന്‍

ഒരു കാലത്ത് മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായികയാണ് ശരണ്യാ മോഹന്‍. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ താരം വിശേഷങ്ങശളുമായി സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. ഈ ലോക്ക് ഡൗണ്‍ കാലത്ത് തന്റെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്.. വിവാഹത്തിനുശേഷം അഭിനയം നിര്‍ത്തിയതിന്റെ കാരണം താരം വെളിപ്പെടുത്തുന്നു

മക്കള്‍ക്കും കുടുംബത്തിനുമൊപ്പമായി കൂടുതല്‍ സമയം മാറ്റിവെക്കാന്‍ തീരുമാനിച്ചതോടെ അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ഞങ്ങള്‍ ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും താരം പറയുന്നു. വിവാഹശേഷവും അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇടയ്ക്ക് സീരിയലുകളില്‍ അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം ഭര്‍ത്തവ് ഡോ അരവിന്ദിനൊപ്പം തിരുവനന്തപുരത്തേക്ക് മാറുകയായിരുന്നു ശരണ്യ. 60 വര്‍ഷം പഴക്കമുള്ള ഒറ്റനില വീടാണ് ചേട്ടന്റേത്. പറമ്പും മുറ്റവുമൊക്കെയുണ്ട്. കൊറോണക്കാലത്താണ് അതിന്റെ ഗുണം മനസ്സിലാക്കിയത്. വീട്ടിലിരുന്ന് ബോറടിക്കുമ്പോള്‍ പറമ്പിലേക്ക് ഇറങ്ങുമെന്നും ശരണ്യ പറയുന്നു.

വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍ ഇപ്പോള്‍ സ്വന്തമായി ഡന്റല്‍ ക്ലീനിക്ക് ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇരുവര്‍ക്കും 2016 ഓഗസ്റ്റില്‍ ഒരു ആണ്‍ കുഞ്ഞ് ജനിച്ചു. അനന്തപത്മനാഭന്‍ അരവിന്ദ് എന്നാണ് മകന്റെ പേര്. അനന്തപത്മനാഭന് രണ്ടുവയസായപ്പോഴാണ് ശരണ്യയ്ക്ക് രണ്ടാമത്തെ മകളായ അന്നപൂര്‍ണ ജനിക്കുന്നത്. ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെയാണ് ശരണ്യമോഹന്‍ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്,കന്നട,ഹിന്ദി തുടങ്ങി പല ഭാഷകളിലും നടി തന്റെ സാനിധ്യമറിയിച്ചു. തമിഴില്‍ യാരടീ നീ മോഹിനി, ഈറം, വേലായുധം മലയാളത്തില്‍ കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി. തുടര്‍ന്ന് കൈനിറയെ അവസരങ്ങള് ഉണ്ടായിരുന്നപ്പോഴാണ് താരം 2015ല്‍ വിവാഹിതയായത്.