സംയുക്തയുടെ പ്രവൃത്തി കണ്ടപ്പോൾ ചെകിടത്ത് അടിച്ചത് പോലെയാണ് അപ്പോൾ തോന്നിയത്- ശാന്തിവിള ദിനേശ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. ബിജു മേനോനുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടി. കുടുംബജീവിതത്തിനിടെ യോഗയിൽ സജീവമാണ് താരം. കാഠിന്യമേറിയ യോഗാ മുറകളൊക്കെ സംയുക്ത നിസാരമായി ചെയ്യും. രോഗങ്ങൾ വന്ന് തുടങ്ങിയപ്പോൾ മുതലാണ് യോഗ അഭ്യസിക്കാൻ തുടങ്ങിയത് എന്നാണ് സംയുക്ത വർമ പറയുന്നത്. ജയറാമും സംയുക്താവർമ്മയും പ്രധാന വേഷത്തിലെത്തിയ സ്വയംവരപ്പന്തൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ഉണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമയിൽ ഒരു പാട്ടു രംഗം ചിത്രീകരിക്കാൻ പോവുകയാണ്. ജയറാം ആദ്യംതന്നെ എത്തിയിരുന്നു. സംയുക്ത എന്നിട്ടും വരുന്നില്ല.

സഹസംവിധായകൻ സംയുക്തയെ വിളിക്കാൻ പോയി. പക്ഷേ എന്നിട്ടും അവർ വരുന്നില്ല. അപ്പോൾ സംവിധായകൻ തന്നോട് ദിനേശ് പോയി വിളിക്കൂ എന്ന് പറഞ്ഞു. ജയറാം എത്ര നേരമായി വന്നു നിൽക്കുന്നു എന്ന് ചോദിച്ചു. അപ്പോഴത്തെ ഒരു ഇതിൽ താൻ നേരെ സംയുക്തയുടെ മുറിയിലേക്ക് പോയി.

വാതിലിൽ മുട്ടിയെങ്കിലും അനക്കമൊന്നും കേട്ടില്ല. അങ്ങനെ താൻ വാതിൽ തുറന്നു ചെന്നു. അപ്പോൾ താരം ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ചിരിച്ച് കളിച്ച് സംസാരിക്കുകയാണ്. അത് ശരിയല്ലല്ലോ എന്ന് പറയുന്നതുപോലെ അമ്മ താടിയിൽ കൈയും കൊടുത്ത് അടുത്തിരിക്കുന്നുണ്ട്. അവരുടെ അസിസ്റ്റൻറ് അടുത്തുണ്ട്. അന്നേ കണ്ടപ്പോൾ കൈ കാണിച്ചു. എന്നാൽ കുറച്ച് സംസാരിച്ചോട്ടെ എന്നിട്ട് വിളിക്കാം എന്ന് വിചാരിച്ചു.

പക്ഷേ ഒരു മിനിറ്റ് കഴിഞ്ഞിട്ടും സംസാരം നിർത്താൻ ഉദ്ദേശമില്ല എന്ന് കണ്ടപ്പോൾ തൻ്റെ ഈഗോ വർക്ക് ആയി. എഴുന്നേറ്റ് വന്നേ എന്ന് ഉച്ചത്തിൽ താൻ പറഞ്ഞു. ഇത് കേട്ടപ്പോൾ ഫോൺ കട്ടിലിലിട്ട സംയുക്ത ഇറങ്ങി ഒരു പോക്ക് പോയി. സംവിധായകൻറെ അടുത്തുചെന്ന് ആളുകളെ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞു. അതേ സ്പീഡിൽ തിരിച്ചു വന്ന് വാതിൽ വലിച്ചടച്ചു. ചെകിടത്ത് അടിച്ചത് പോലെ ആണ് അപ്പോൾ തോന്നിയത്.

അഭിനയത്തിൽ നിന്നും പിൻവാങ്ങിയിട്ട് വർഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും. ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, നാടൻ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വർ തിരുമേനി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, മേഘമൽഹാർ, കുബേരൻ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ സംയുക്തയുടേതായി ഉണ്ട്.