എറണാകുളം -അങ്കമാലി അതിരൂപത 59 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി

എറണാകുളം -അങ്കമാലി അതിരൂപത ഭൂമി വില്പന നടത്തിയ വകയിൽ 59 കോടിയുടെ കള്ള പണ ഇടപാടും നികുതി വെട്ടിപ്പും നടത്തി. കേന്ദ്ര ആദായ നികുതി വകുപ്പാണിത് കണ്ടെത്തിയത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇതുവരെ പറഞ്ഞത് കല്ലു വയ്ച്ച് നുണയും തട്ടിപ്പും ആയിരുന്നു എന്ന് ഇപ്പോൾ രേഖാ മൂലം തെളിയുകയാണ്‌. എറണാകുളം -അങ്കമാലി അതിരൂപത ബാധ്യതകൾ തീർക്കാൻ എന്ന പേരിൽ പൊന്നും വിലയുള്ള ഭൂമി വില്പനയും കൈമാറ്റവും നടത്തുകയായിരുന്നു.

ഭൂമി വില്പന നടത്തിയത് 72 കോടിക്കായിരുന്നു. തുടർന്ന് വിശ്വാസ സമൂഹത്തേ അറിയിച്ചതും രേഖയിൽ ഉള്ളതും വെറും 13കോടി രൂപ മാത്രം ആയിരുന്നു. 13 കോടി രൂപ മാത്രമാണ്‌ എറണാകുളം -അങ്കമാലി അതിരൂപതയുടെ അക്കൗണ്ടിൽ എത്തിയതും. ബാക്കി 59 കോടി രൂപ കള്ളപണം ആയി വൈദീകരും മറ്റും വീതിച്ചെടുക്കുകയായിരുന്നു എന്നാണ്‌ പുറത്ത് വരുന്ന ഞെട്ടിക്കുന്ന കാര്യങ്ങൾ. ഭൂമി വിറ്റത് 13 കോടിക്ക് അല്ലെന്നും 72 കോടി രൂപയ്ക്കാണെന്നും കേന്ദ്ര ആദായ നികുതി വകുപ്പ് കണ്ടെത്തിയതോടെ കർദ്ദിനാളും ഒപ്പം നില്ക്കുന്ന വൈദീകരും പ്രതിക്കൂട്ടിൽ ആവുകയാണ്‌. 59 കോടി രൂപയാണ്‌ ഈ ഇറ്റപാടി സഭക്കും വിശ്വാസ സമൂഹത്തിനും വന്നിരിക്കുന്ന നഷ്ടം.

ഒരു വസത്ത് 59 കോടി രൂപ ഭൂമി വിറ്റത് അടിച്ച് മാറ്റി വിശ്വാസികളേ ചതിച്ചപ്പോൾ മറു വശത്ത് നികുതിയും വെട്ടിക്കുകയായിരുന്നു. അവിടെയാണ്‌ സഭാ അധികൃതർ കുടുങ്ങിയതും.എറണാകുളം -അങ്കമാലി അതിരൂപത  ഭൂമികുംഭകോണത്തിൽ എഴുപത്തി രണ്ടുകോടി രൂപയുടെ ഇടപാട് നടന്നുവെന്നും 59 കോടി രൂപയുടെ തിരിമറി നടന്നുവെന്നും ആദായനികുതിവകുപ്പ് കണ്ടെത്തിതിനെ തുടർന്ന് മേൽ നടപടികൾ ആരംഭിച്ചു.അതിരൂപത പ്രൊക്യുറേറ്ററെ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിൽ വിളിച്ചു വരുത്തി നാലരക്കോടി രൂപ പിഴയടക്കാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടു.നിലവിൽ അതിരൂപതയുടെ ഇൻകം ടാക്സ് എക്സംപ്ഷൻ സസ്പെൻ്റ് ചെയ്തു നിർത്തിയതായും ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.

ഭൂമി വിറ്റ വകയിൽ സഭയുടെ അക്കൗണ്ടിൽ ആദ്യം അതിരൂപതക്ക് ഒമ്പതു കോടി രൂപയും പിന്നീട് നാലുകോടി രൂപയും മാത്രമാണ് ലഭിച്ചത്.ണ്ടുവർഷത്തോളം മുമ്പുനടന്ന പരിശോധനയുടെ ഭാഗമായി അതിരൂപതക്ക് രണ്ടരക്കോടി രൂപയാണ് ഫൈൻ അടച്ചിരുന്നു. ഇപ്പോൾ പുതുതായി 72 കോടിയുടെ ഇടപാട് ആദായനികുതിവകുപ്പ് കണ്ടെത്തിയതോടെ നാലരക്കോടി രൂപ പിഴ അടക്കണം. അല്ലെങ്കിൽ രൂപതാ അധികൃതരും മാർ ആലഞ്ചേരിയും കേസിൽ പെടുകയും ജയിലിൽ ആവുകയും വരെ ചെയ്യും.

എന്നാൽ ഇപ്പോൾ ഇൻ കം ടാക്സ് പിഴ നാലരക്കോടി രൂപ പിഴ ആർ അടക്കും എന്നത് തർക്കമായി. 59 കോടി രൂപ തട്ടിപ്പ് നടത്തിയവർ തുകയും അടക്കണം എന്ന് ഒരു വിഭാഗം വൈദീകർ പറയുന്നു. സഭയുടെ ഭൂമി വില്പന നടത്തി 59 കോടി രൂപ തട്ടി എടുത്തവർ പണം തിരികെ നല്കണം എന്നും ആവശ്യപ്പെടുന്നു.

അല്മായ മുന്നേറ്റം കൺവീനർ അഡ്വ. ബിനു ജോൺ അല്മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവരിറക്കിയ പത്രക്കുറിപ്പ് ചുവടെ

വിവാദഭൂമി ഇടപാടിൽ നാലരക്കോടി രൂപയുടെ പിഴ. വിശ്വാസികളുടെ പണം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം.കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദഭൂമി കച്ചവടത്തിൽ 72കോടി രൂപയുടെ ഇടപാടുകൾ നടന്നതായി ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റ് പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി. ക്രമക്കേടുകൾ ഘട്ടം ഘട്ടമായി തരം തിരിച്ച് പിഴ നിശ്ചയിക്കുകയാണിപ്പോൾ. ആദ്യ ഘട്ടത്തിൽ കണ്ടെത്തിയ നാലോളം ക്രമക്കേടുകൾക്കായി 4.5 കോടി രൂപയോളം ഉടനെ പിഴയടക്കേണ്ടി വരും. ഇതിനു മുമ്പ് ഏകദേശം 2.5 കോടി രൂപയോളം ഇതേ വിഷയത്തിൽ അതിരൂപത പിഴയടച്ചിരുന്നു. ഭാവിയിൽ എറണാകുളം അതിരൂപത വൻതുക പിഴയടക്കേണ്ടി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.നിലവിൽ അതിരൂപതയുടെ ഇൻകം ടാക്സ് എക്സംപ്ഷൻ സസ്പെൻ്റ് ചെയ്തു നിർത്തിയിരിക്കയാണ്.

അതിരൂപത പ്രൊക്യുറേറ്ററെ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിൽ വിളിച്ചു വരുത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ദിവസം കൂടിയ വൈദികരുടെ പ്രസ്ബിറ്ററി കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്തതായി അറിയുന്നു.ഈ വിഷയത്തിൽ ഇനിയും പിഴയടക്കാൻ വിശ്വസികളുടെ പണം ഉപയോഗിക്കരുതെന്നും, ഉത്തരവാദികളിൽ നിന്നും റസ്റ്റിറ്റ്യൂഷൻ നടത്തി പിഴയടക്കണമെന്നും, എറണാകുളം അതിരൂപതക്ക് സാമ്പത്തിക നഷ്ടവും അപമാനവും ഉണ്ടാക്കിയവരിൽ നിന്ന് അത് ഈടാക്കണമെന്നും അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു. അതിരൂപതയിൽ നടന്ന ഭൂമി കുംഭകോണത്തിൽ 72 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടും 13 കോടി രൂപ മാത്രമാണ് അതിരൂപതക്ക് ലഭിച്ചത്. ആ 13കോടിയിൽ നിന്ന് ഇപ്പോൾ തന്നെ രണ്ടര കോടി രൂപ പിഴയടച്ചു കഴിഞ്ഞു.

സമ്പൂർണ്ണ റസ്റ്റിസ്റ്റഷൻ മാത്രമാണ് ഏക പോംവഴിയെന്നും മറ്റു നീക്കുപോക്കുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും അൽമായ മുന്നേറ്റം മുന്നറിയിപ്പു നൽകി