തെഹല്ക ഒളിക്യാമറ എഡിറ്റർ മാപ്പ് പറഞ്ഞ് 10ലക്ഷം നല്കും,സൈനീക മേജർക്കെതിരേ വ്യാജവാർത്ത,

തെഹല്ക ഒളിക്യാമറ ഓപ്പറേഷൻ കേസിൽ ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞ് സ്ഥാപകനും എഡിറ്ററുമായ തരുൺ തേജ്പാൽ .കേസിൽ മലയാളി മാധ്യമ പ്രവർത്തകൻ മാത്യു സാമുവേൽ നേരത്തേ മാപ്പ് പറഞ്ഞിരുന്നു.മേജർ ജനറൽ അലുവാലിയ കൈക്കൂലി വാങ്ങിയെന്ന് തെറ്റായി ആരോപിച്ചു എന്നും മാപ്പ് പറയും എന്നും കോടതിയിൽ.2001-ൽ പട്ടാള മേധാവി മേജർ ജനറൽ അലുവാലിയ കൈക്കൂലി വാങ്ങിയെന്ന് തെറ്റായി ഒളിക്യാമറയിലൂടെ സ്ഥാപിക്കുകയായിരുന്നു.

മാത്യു സാമുവേൽ mathew samuel thehalka
മാത്യു സാമുവേൽ mathew samuel thehalka

ഇല്ലാത്ത നോട്ട്കെട്ടുകൾ ഒളിക്യാമറയിൽ കാണിച്ച് സൈനീക മേജർക്കെതിരെ വ്യാജ വാർത്ത നല്കുകയായിരുന്നു, വാർത്തയേ തുടർന്ന് മേജർ ജനറൽ അലുവാലിയയെ പട്ടാളകോടതി ശിക്ഷിക്കുകയും പിരിച്ച് വിടുകയും മുൻ സൈനീകൻ എന്ന പദവി പൊലും എടുത്ത് മാറ്റുകയും ചെയ്തിരുന്നു.

സൈനിക ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്തിയതിന് ഹിന്ദുസ്ഥാൻ ടൈംസ് പോലുള്ള ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൽ നിരുപാധികം മാപ്പ് പറയുമെന്ന് തെഹൽകയുടെ മുൻ മാസികയുടെ എഡിറ്റർ തരുൺ തേജ്പാൽ അറിയിച്ചു.തേജ്പാലും പത്രപ്രവർത്തകൻ അനിരുദ്ധ ബഹലും 10 ലക്ഷം രൂപ വീതം ഇതിനു പരിഹാരമായി കോടതിയിൽ നിക്ഷേപിക്കും.

വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. തങ്ങളുടെ സ്റ്റിംഗ് ഓപ്പറേഷൻ റിപ്പോർട്ടിൽ മേജർ ജനറൽ എംഎസ് അലുവാലിയ കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുമെന്ന് തേജ്പാലും ബഹലും പറഞ്ഞു.ഇതോടെ തെഹല്ക ഒളിക്യാമറ ഓപ്പറേഷനു തിരിച്ചടിയാവുകയാണ്‌.

പ്രതിരോധ ഇടപാടുകളിൽ അലുവാലിയ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് 2001-ൽ തെഹൽഖ ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്ന പേരിൽ ഒരു സ്റ്റിംഗ് ഓപ്പറേഷൻ നടത്തി. തെഹൽക ഡോട്ട് കോമിലും സീ ടിവി നെറ്റ്‌വർക്കിലും സ്റ്റിംഗ് ഓപ്പറേഷൻ സംപ്രേഷണം ചെയ്തു, ഇരുവർക്കും എതിരെ കോടതി കുറ്റം ചുമത്തി. എന്നാൽ സ്റ്റിംഗ് ഓപ്പറേഷനിൽ മാധ്യമപ്രവർത്തകർ തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മേജർ ജനറൽ അലുവാലിയ കോടതിയെ സമീപിച്ചു.

സൈനീക ഉദ്യോഗസ്ഥനെതിരേ കർശന നടപടി ഉണ്ടായി. അത് അലുവാലിയയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്തു. അന്നത്തെ കരസേനാ മേധാവി, അദ്ദേഹത്തിന്റെ വിവേചനാധികാരത്തിൽ ഉൾപ്പെടുത്തി കടുത്ത അപ്രീതി (റെക്കോർഡബിൾ)“ എന്ന ശിക്ഷ അദ്ദേഹത്തിന് നൽകുകയും അദ്ദേഹം “ഒരു സൈനിക ഉദ്യോഗസ്ഥനല്ല” എന്ന് കണക്കാക്കുകയും ചെയ്തു.എല്ലാ സൈനീക പദവികളും തിരിച്ചെടുത്തു. പെൻഷൻ അറ്റക്കം റദ്ദാക്കി.ഒരു മുൻ സൈനീകനായി ആരും ഇനി അലുവാലിയയേ കാണരുത് എന്നും അറിയിപ്പ് വന്നു.

2023 ജൂലൈയിൽ, ഹൈക്കോടതി സിംഗിൾ ജഡ്ജി തെഹൽക, തേജ്പാൽ, ബഹൽ, മറ്റൊരു പത്രപ്രവർത്തകൻ മാത്യു സാമുവൽ എന്നിവരെ അപകീർത്തിക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി, അവർക്ക് 5000 രൂപ നൽകാനും ഉത്തരവിട്ടു.നഷ്ടപരിഹാരമായി രണ്ട് കോടി ആവശ്യപ്പെട്ട് അലുവാലിയ അപ്പീൽ നല്കുകയായിരുന്നു.തേജ്പാലും ബഹലും സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകി, തുടർന്ന് തെഹല്ക അധികാരികൾ കോടതിയിൽ ക്ഷമാപണം നടത്തി അഫിഡവിറ്റ് നല്കി.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിഷയം കേൾക്കുകയും ഇത്തരം കേസുകളിൽ മാപ്പ് പറയുകയാണ് വലിയ ആശ്വാസമെന്നും തേജ്പാലും ബഹലും ചേർന്ന് ഇത് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്നും പറഞ്ഞു.

തേജ്പാലിനും ബഹലിനും ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് മുതിർന്ന അഭിഭാഷകരായ സിദ്ധാർത്ഥ് ലൂത്ര, പ്രമോദ് കുമാർ ദുബെ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി ഹൈക്കോടതി. 22 വർഷത്തോളം ഉദ്യോഗസ്ഥൻ കളങ്കത്തോടെയാണ് ജീവിച്ചതെന്നും മാപ്പ് പറഞ്ഞാൽ മാത്രം പോരാ എന്നും അലുവാലിയയുടെ അഭിഭാഷകൻ വാദിച്ചു.

തുടർന്ന് കോടതി 2 കോടി നഷ്ടപരിഹാരം 10 ലക്ഷമാക്കി കുറച്ചു.ഇംഗ്ളീഷ് പത്രത്തിൽ മാപ്പ് പറയുകയും 10 ലക്ഷം രൂപ വീതം നിക്ഷേപിക്കുകയും ചെയ്യണം.