രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 34,703 പേര്‍ക്ക്

രാജ്യത്ത് കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 34,703 പേര്‍ക്ക്. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 3,06,19,932 ആയി. 553 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 4,03,281 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ച്ചയായി 54-ാം ദിവസവും പ്രതിദിന കൊവിഡ് കേസുകളേക്കാള്‍ രോഗമുക്തരായവരുടെ എണ്ണമാണ് വര്‍ധിച്ചത്.

പ്രതിദിന ടിപിആര്‍ 2.11 % ആണ്. 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി 15-ാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ എത്തി നില്‍ക്കുന്നത്. അതേസമയം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കയോടെയാണ് രാജ്യം നോക്കി കാണുന്നത്.