യുഎഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ആശാ ശരത്ത്

നടിയും നര്‍ത്തകിയുമായ ആശ ശരത്ത് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈ താമസ – കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ച്‌ ഉദ്യോഗസ്ഥരില്‍ നിന്ന് ആശ ശരത് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.

27 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ആശ ശരത്തിന്  ഇവിടെ നൃത്ത വിദ്യാലയവുമുണ്ട്. ആശയുടെ ഭര്‍ത്താവ് യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.

വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ  അനുവദിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മിഥുന്‍, എന്നിവര്‍ക്ക് ഇതിനോടകം ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്‍ച നടി നൈല ഉഷയ്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.