പ്രണയകാലത്ത് വേദന കടിച്ചമർത്തി പതിപ്പിച്ച ടാറ്റു നീക്കം ചെയ്ത് അമൃത സുരേഷ്?

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. വ്യക്തി ജീവിതത്തിന്റെ പേരിൽ അമൃത പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പിന്നാലെ അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വേർപിരിഞ്ഞു.

പ്രണയ കാലത്ത് വേദന കടിച്ചമർത്തി ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യാക്ഷരമായ ‘g’ മനോഹരമായ ലിപിയിൽ അമൃതാ സുരേഷ് ടാറ്റു പതിപ്പിച്ചിരുന്നു. സ്റ്റേജ് പരിപാടിക്കിടെയുള്ള പുതിയ ചിത്രങ്ങളിലാണ് ആ ടാറ്റു അമൃതയുടെ കയ്യിൽ കാണാൻ കഴിയാതെ വന്നത്. പുറംകൈയിൽ ചെറുവിരലിന്റെ താഴെയാണ് ജി എന്ന അക്ഷരം പ്രത്യക്ഷപ്പെട്ടത്. എന്നാൽ മൈക്ക് പിടിച്ച കയ്യിൽ ആ ഭാഗം ടാറ്റു രഹിതമാണ്‌ എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടത്തിയ ഫോട്ടോഷൂട്ടിൽ ടാറ്റു അവിടെത്തന്നെയുണ്ട് താനും. ഈ ചിത്രത്തിൽ അത് പ്രകടമാണ്. മുൻപ് പകർത്തിയ മറ്റു ചിത്രങ്ങളിലും ടാറ്റു കാണാം

പ്രണയത്തിന്റെ ഒന്നാം വാർഷികത്തിലാണ് ഈ ടാറ്റു അമൃത കയ്യിൽ പതിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്. അത് ചെയ്ത ടാറ്റു സ്റ്റുഡിയോ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. എന്നാൽ പിന്നീട് അധികനാൾ ആ പ്രണയം നീണ്ടുപോയില്ല. അമൃത കുറച്ചു നാളുകൾക്ക് മുൻപ് മനോരമ മാക്‌സിൽ ഒരു ടോക്ക് ഷോ ആരംഭിച്ചിരുന്നു. സംഗീത ലോകവുമായി ബന്ധപ്പെട്ട അതിഥികളുമായി അമൃതാ സുരേഷ് അഭിമുഖം നടത്തുന്നതാണ് പരിപാടിയുടെ ഉള്ളടക്കം

ടാറ്റു വിലയേറിയ പ്രക്രിയയിലൂടെ അമൃത പൂർണമായും മായ്ച്ചു കളഞ്ഞതാവണം എന്നും പറയാൻ സാധിക്കില്ല. മേക്കപ്പിൽ ലഭ്യമായ സങ്കേതങ്ങൾ ഉപയോഗിച്ച് ഇത്തരം ടാറ്റുകൾ താൽക്കാലികമായി മറച്ചുപിടിക്കാൻ അവസരമുണ്ട്