അടിവസ്ത്രം മാത്രമിട്ട ബിക്കിനി ചിത്രങ്ങൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത അസിസ്റ്റന്റ് പ്രൊഫസർക്ക് ജോലി പോയി.

മകൻ അദ്ധ്യാപികയുടെ ബിക്കിനി ഇട്ട ചിത്രങ്ങൾ പതിവായി കാണുന്നതായി കോളേജ് അധികൃതർക്ക് പിതാവിന്റെ പരാതി. അദ്ധ്യാപികയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അവർ അടിവസ്ത്രം മാത്രം ധരിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നതാണ് പ്രശ്നമായത്. മകൻ ഇത് പതിവായി കാണുന്നതായി ശ്രദ്ധയിൽ പെട്ട പിതാവ് വിവരം കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. കൊൽക്കത്ത യിലെ പ്രശസ്തമായ സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർക്ക് പരാതിയെത്തുടർന്ന് ജോലി തെറിച്ചു.

ബി കെ മുഖർജി എന്നയാളാണ് അദ്ധ്യാപികയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വരുന്നത്. രക്ഷിതാവ് എഴുതിയ പരാതി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അദ്ധ്യാപികയുടെ ചിത്രങ്ങൾ മകൻ കാണുന്നത് കണ്ട് താൻ ഞെട്ടിപ്പോയെന്നും, അടിവസ്ത്രം മാത്രം ധരിച്ച ചിത്രങ്ങൾ അദ്ധ്യാപിക സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഒരു രക്ഷിതാവ് എന്ന നിലയിൽ തനിക്ക് തികച്ചും ലജ്ജാകരമാണെന്നും ബി കെ മുഖർജി പരാതിയിൽ പറഞ്ഞിരിക്കുന്നു. 18 വയസുള്ള വിദ്യാർത്ഥിക്ക് തന്റെ പ്രൊഫസർ അൽപ വസ്ത്രം ധരിച്ച് തന്റെ ശരീരം പ്രദർശിപ്പിക്കുന്നത് കാണാനായതിനെ കുറിച്ചും പരാതിയിൽ പിതാവ് ആശങ്കപ്പെട്ടുണ്ട്.

സർവകലാശാലയുടെ സൽപ്പേരിന് കളങ്കം വരുത്തിയ കുറ്റത്തിന് രാജിവയ്ക്കാൻ അധ്യാപികയോട് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. സമ്മർദ്ദമുണ്ടായതായ തോടെ അദ്ധ്യാപിക രാജി നൽകി. എന്നാൽ അസിസ്റ്റന്റ് പ്രൊഫസർ സ്വമേധയാ രാജിവച്ചതാണെന്നാണ് സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും, സ്വകാര്യ ചിത്രങ്ങൾ ചോർന്നതാണെന്നും അദ്ധ്യാപിക വാദിച്ചിട്ടുണ്ട്. ഏതായാലും അടിവസ്ത്രം മാത്രമിട്ട ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത അസിസ്റ്റന്റ് പ്രൊഫസർക്ക് പണി പോയിക്കിട്ടി.