വാപ്പായ്ക്ക് നിക്കാഹ്, ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി, കൊച്ചുമ്മയെയും പരിചയപ്പെടുത്തി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഉയരെ, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി രംഗത്ത് എത്താറുണ്ട്. മാത്രമല്ല ജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ എല്ലാം നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ വാപ്പയുടെ നിക്കാഹ് ചിത്രങ്ങളാണ് അനാര്‍ക്കലി പങ്കുവെച്ചിരിക്കുന്നത്. വാപ്പയ്‌ക്കൊപ്പം തന്റെ കൊച്ചുമ്മയെയും അനാര്‍ക്കലി സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. കണ്ണാടിക്ക് മുന്നില്‍ നിന്ന് വാപ്പ ഒരുങ്ങുന്നതിന്റെ ചിത്രവും മതപരമായി നടന്ന നിക്കാഹ് ചടങ്ങിന്റെ ചിത്രങ്ങളും അനാര്‍ക്കലി പങ്കുവെച്ചിട്ടുണ്ട്. കണ്ണൂര്‍ക്കാരിയാണ് അനാര്‍ക്കലിയുടെ കൊച്ചുമ്മ.

അഭിനേത്രി എന്നതിലുപരി നല്ലൊരു പാട്ടുകാരി കൂടിയാണ് അനാര്‍ക്കലി. ആദ്യ ചിത്രമായ ആനന്ദത്തില്‍ ഡയലോഗുകള്‍ അധികം ഇല്ലായിരുന്നെങ്കിലും നടിയുടെ റോള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദര്‍ശന മാളിയേക്കല്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ആനന്ദത്തിന് ശേഷം വിമാനം, മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാര്‍ക്കലി മരിക്കാര്‍ അഭിനയിച്ചു. ഒരു രാത്രി ഒരു പകല്‍, അമല, കിസ തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.