അസ്മിയയുടെ മരണം, മതപഠനശാലയ്ക്ക് ലൈസൻസില്ല അടച്ചുപൂട്ടണമെന്ന് ബിജെപി

തിരുവനന്തപുരം. അസ്മിയ എന്ന 17 കാരി ദുരൂഹസാചര്യത്തില്‍ മരിച്ച മതപഠനശാലയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് ബിജെപി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മതപഠന ശാല അടച്ചുപൂട്ടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അസ്മിയയുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപിയും എബിവിപിയും സമരം നടത്തി. ബാലരാമപുരത്ത് അസ്മിയ മരിച്ച മതപഠനശാലയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

അസ്മിയയുടെ മരണത്തിലെ പ്രതികളെ പുറം ലോകത്ത് കൊണ്ടുവരണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. അസ്മിയയുടെത് ഒരു കൊലപാതകം തന്നെയാണ്. മരണത്തില്‍ വലിയ സംശയങ്ങള്‍ ജനങ്ങള്‍ക്കുണ്ട്. ലൈസന്‍സില്ലാതെയാണ് ഈ മതപഠന ശാല അവിടെ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ പഞ്ചായത്ത് അധികാരികളുടെ അനാസ്ഥതയാണ് ഇത് കാണിക്കുന്നതെന്നും ബിജെപി പറഞ്ഞു.

ആ കെട്ടിടം ആദ്യം അടച്ചുപൂട്ടണമെന്നും എത്രയോ വര്‍ഷങ്ങളായി നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അമ്മയോട് തന്നെ കൂട്ടിക്കൊണ്ട് പോകണമെന്ന് കുട്ടി ആവശ്യപ്പെടുമ്പോള്‍ തന്നെ വ്യക്തമാണ് കുട്ടി അവിടെ നേരിട്ട പീഡനത്തിന്റെ തീവ്രത. ചെറിയ പെരുന്നാള്‍ ദിവസം ഇനി ഇങ്ങോട്ട് തിരിച്ചുവരില്ലെന്ന് പറഞ്ഞിട്ടാണ് കുട്ടി വീട്ടിലേക്ക് പോയത്. വീണ്ടും ഇവിടെ നടക്കുന്ന പീഡനം അറിയാതെ അമ്മ നിര്‍ബന്ധിച്ചാണ് കുട്ടിയെ മതപഠനശാലയില്‍ എത്തിച്ചത്.