പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയം അപ്പയുടെ പതിമൂന്നാം വിജയമെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം. അപ്പയുടെ 13-ാം വിജയമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയമെന്ന് ചാണ്ടി ഉമ്മന്‍. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ് ഇപ്പോള്‍ കണ്ടിരിക്കുന്നത്. പുതുപ്പള്ളിയിലെ എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയത്തില്‍ എല്ലാ നേതാക്കള്‍ക്കും ചാണ്ടി ഉമ്മന്‍ നന്ദി അറിയിച്ചു. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ലെന്നും. വികസന തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തിരിക്കുന്നത്. അപ്പ 53 വര്‍ഷം ഈ നാട്ടില്‍ വികസനവും കരുതലുമായി ഉണ്ടായിരുന്നു.

തനിക്ക് വോട്ട് ചെയ്തവരും വോട്ട് ചെയ്യാത്തവരും സമന്‍മാരാണ്. പുതുപ്പള്ളിയുടെ വികസനത്തന് വളര്‍ച്ചയ്ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നും അദ്ദേഹം പറഞ്ഞു.