തലശ്ശേരി ബിഷപ്പ് അവസരവാദിയാണെന്ന് അവഹേളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ അവഹേളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ പൊതു വികാരമില്ല. ബിജെപി കേരളത്തിലെ ചില മതവിഭാഗങ്ങളില്‍ ഉള്ളവരെ പ്രീണപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചില അവസരവാദികളെ ബിജെപിക്ക് സുഖിപ്പിക്കുവാന്‍ കഴിഞ്ഞേക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

റബ്ബറിന് വില കൂട്ടിയാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുമെന്ന ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് ശേഷം ഇടതു നേതാക്കള്‍ ബിഷപ്പിനെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. കെടി ജലീല്‍ ബിഷപ്പിനെതിരെ വധ ഭീഷണിയും മുഴക്കിയിരുന്നു. ഇതിനിടെയാണ് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ അവഹേളിച്ച് മുഖ്യമന്ത്രിയും എത്തിയത്. കേരളത്തില്‍ സംഘപരിവാറിന് ചില അവസരവാദികളെ മാത്രം സുഖിപ്പിക്കുവാന്‍ സാധിക്കും. എന്നാല്‍കേരളത്തിന്റെ പൊതുവികാരമല്ല ഇതെന്നും മുഖ്യമന്ത്രി പറയുന്നു.

കേരളത്തിലെ സാഹചര്യമല്ല മറ്റ് സ്ഥലങ്ങളില്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം തുടരുകയാണ്. ക്രൈസ്തവ വിഭാഗത്തിന് നേരെ സംഘപരിവാര്‍ എന്തെല്ലാം ആക്രമണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വാദിച്ചു. മതന്യൂനപക്ഷ വിഭാഗത്തിലെ ചിലരെ ഇവര്‍ സമീപിക്കുന്നു. ഇവരെ പ്രീണിപ്പുക്കുവാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. അവസരവാദികളായ ആളുകളെ സുഖിപ്പിക്കുന്ന വര്‍ത്തമാനത്തിന് കിട്ടുമെന്ന് കരുതി കേരളം ബിജെപിക്കൊപ്പമാണെന്ന് കരുതെരുതെന്ന് ബിഷപ്പിന് പരിഹസിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാറിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല. സംഘപരിവാറിന് ചില അവസരവാദികളെ മാത്രം സുഖിപ്പിക്കുവാന്‍ സാധിക്കുമെന്ന് ബിഷപ്പിനെ അവഹേളിച്ചുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു. ബിജെപി കള്ളക്കളിയിലൂടെയാണ് തിരഞ്ഞെടുപ്പ് വിജയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ സംഘപരിവാര്‍ അജന്‍ഡ വേഗത്തില്‍ നടപ്പാകില്ല. ജനങ്ങളെ ഉപദ്രവിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഇവരെ മാറ്റി നിര്‍ത്തുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.