മാസ്‌ക്കുകളില്‍ ഒരാഴ്ചയോളം കൊറോണ വൈറസ് നിലനില്‍ക്കുമെന്ന് പഠനം

കോവിഡ് 19 നെ പ്രതിരോധിക്കാനായി അത് പകാരിതിരിക്കാനായി എല്ലാവരും മാസ്‌ക്കുകള്‍ ധരിക്കാറുണ്ടായിരുന്നു. എന്നാല്‍ മാസ്‌ക്കില്‍ ഒരാഴ്ചയോളം വൈറസുകള്‍ നിലനില്‍ക്കുമെന്ന് പുതിയ പഠനം പറയുന്നു.

ഹോങ്കോങ് സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനമാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. കൊറോണ വൈറസുകള്‍ക്കക് ഒരാഴ്ചയോളം മാസ്‌ക്കുകളില്‍ നിലനില്‍ക്കാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠനം. വൈറസിന് മാസ്‌ക്കിന് പുറംഭാഗത്ത് അതിജീവിക്കാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. പ്രിന്റങ് കറന്‍സി, ടിഷ്യൂ പേപ്പറുകള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ വൈറസ് എത്ര നാള്‍ നിലനില്‍ക്കുമെന്നായിരുന്നു പഠനം. പ്രിന്റിങ്, ടിഷ്യൂ പേപ്പറുകളില്‍ വൈറസിന് മൂന്ന് ദിവസം വരെ ആയുസ്സെണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങളില്‍ 4 മുതല്‍ 7 ദിവസം വരെയാണ് വൈറസിന്റെ ആയുസ്സ്. വസ്ത്രങ്ങളിലും ഫര്‍ണിച്ചറുകളിലും രണ്ട് ദിവസം വരെ നിലനില്‍ക്കും. അതേസമയം, കറന്‍സികളിലും ഗ്ലാസുകളിലും വൈറസിന് 2 മുതല്‍ 4 ദിവസം വരെ അതിജീവിക്കാനാകും. മാസ്‌കുകളില്‍ ഏഴ് ദിവസം വരെ കൊറോണ വൈറസ് നിലനില്‍ക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.

മാസ്‌ക് ഉപയോഗിക്കുന്നവര്‍ അതിന്റെ പുറംഭാഗത്ത് കൈ കൊണ്ടു തൊടരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാസ്‌കിന് പുറത്തുള്ള വൈറസ് കൈകളില്‍ കൂടി ശരീരത്തിന് അകത്ത് പ്രവേശിക്കാം. കൈകള്‍ കൊണ്ട് അനാവശ്യമായി മുഖത്ത് സ്പര്‍ശിക്കുന്നതും ഒഴിവാക്കണം.