നല്ലപാതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടി ധന്യ മേരി വർഗീസ്

കോടികളുടെ ഫ്ലാറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായതോടെയാണ് ധന്യ മേരി വർ​ഗീസിനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. മോഡലിങ്ങിൽ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വർഗീസ്. 2003 ലാണ് സിനിമയിൽ എത്തിപ്പെട്ടതെങ്കിലും ധന്യ ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ വീട്ടിലേയ്ക്കുളളവഴി, പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാർത്തകളിൽ നിറഞ്ഞത് വഞ്ചന കേസിൽ പെട്ടതോടെയാണ്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത താരം സീതാകല്യാണത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തിയത്. ഭർത്താവ് ജോണും മിനിസ്ക്രീനിൽ സജീവമാണ്. 2012 ജനുവരി 9 നായിരുന്നു ധന്യയും സിനിമ സീരിയൽ താരവുമായ ജോണും വിവാഹിതരാകുന്നത്.

നല്ലപാതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടി ധന്യ മേരി വർഗീസ്. ധന്യയുടെ ജീവിത പങ്കാളിയും നടനും നർത്തകനുമായ ജോണിന്റെ ജൻമദിനമാണ് ഇന്ന്. ജോണിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ധന്യയുടെ ആശംസ. പ്രണയിച്ച് വിവാഹിതരായവരാണ് ജോണും ധന്യയും. ഇരുവരും ഒന്നിച്ച് ഇപ്പോൾ മിനിസ്ക്രീനിലും തിളങ്ങുന്നു. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ ഈ ദമ്പതികൾ തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്

 

View this post on Instagram

 

Happy Birthday John ????????????????

A post shared by Dhanya Mary Varghese (@dhanya.mary.varghese) on