വിരുന്നുണ്ട് സുഖിക്കാൻ ആണോ, അസുഖമാണെന്ന് കള്ളം പറഞ്ഞു മുഖ്യൻ അമേരിക്കയിലേക്ക് പോയത്?

ഈ വിരുന്നുണ്ട് സുഖിക്കാൻ ആണോ, അസുഖമാണെന്ന് കള്ളം പറഞ്ഞു മുഖ്യൻ അമേരിക്കയിലേക്ക് പോയത്? കുറച്ചെങ്കിലും നാണം ഉണ്ടോ ജനങ്ങളുടെ നികുതി പണം കൊണ്ട് ഇങ്ങനെ വിരുന്നുണ്ട് നടക്കാൻ? മുഖ്യമന്ത്രിയുടെ ഈ യാത്ര തന്നെ ഖജനാവ് മുടിപ്പിക്കൽ അല്ലെ

ജനങ്ങളിവിടെ കോവിഡും ഒമൈക്രോണും മൂലം നരകയാതന അനുഭവിക്കുകയാ അപ്പോളാ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് മുഖ്യൻ വിദേശത്തു പോയി സ്വകാര്യ ഹോസ്പിറ്റലുകളിൽ ചികിത്സ നേടുന്നത് .മുഖ്യൻ സമ്പന്നനാണ്, മക്കളും ആരോഗ്യമുള്ളവരും സമ്പന്നരുമാണ്,അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കേണ്ടത് ജനങ്ങൾ അല്ല മക്കളാണ്, അപ്പോൾ മക്കൾ അല്ലെ ചികിത്സക്കുള്ള പണം നൽകേണ്ടതും സംരക്ഷിക്കേണ്ടതും. പാവപെട്ട ജനങ്ങളുടെ നികുതി പണം തന്നെ വേണോ ഇന്ദ്ദേഹത്തിന് ദൂർത്തടിക്കാൻ.എന്തൊരു നാണം കെട്ട ഏർപ്പാടാണിത്.

മുഖ്യൻ തന്നെ പറയുന്നു ഇവിടുത്തെ ഹോസ്പിറ്റലുകൾ എല്ലാം ഹൈടെക് ആണെന്ന് പിന്നെ എന്തെ ഇവിടെ ചികിൽസിക്കാതെ സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചു, അതും അമേരിക്കയിൽ??