പല പാർട്ടികളും മാറി ഭരിച്ചുവെങ്കിലും ഇത്രയും മോശപ്പെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല

ഇവ ശങ്കർ

അനീതിയുടെയും കള്ള കടത്തിന്റെയും ഗുണ്ടായിസത്തിന്റെയും നേതാവാണ് മുഖ്യ മന്ത്രി പിണറായി വിജയൻ.കൊല്ലും കൊലയും ചതിയും കൊണ്ട് മാത്രമാണ് അയാൾ മുഖ്യമന്ത്രി പദവിയിൽ എത്തിയത്. സർക്കാരിൻ്റെ നയതന്ത്ര ബന്ധം ഉപയോഗിച്ച് സ്വർണ്ണം കടത്തിയ സ്വപ്ന സുരേഷിനും കൂട്ടർക്കും രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുക്കമെങ്കിൽ എന്തുകൊണ്ട് ഇതിനു കാരണക്കാരൻ ആയ മുഖ്യമന്ത്രിക്ക് എതിരെ കേസ് എടുക്കുന്നില്ല.

സോളാർ വിഷയം ഉണ്ടായപ്പോൾ ഉമ്മൻ‌ചാണ്ടി രാജി വെക്കണമെന്ന് പറഞ്ഞ അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായിക്ക് സ്വർണ കടത്തിനെ കുറിച്ചു ഇപ്പോൾ എന്ത് ന്യായീ കാരണം ആണ് പറയാനുള്ളത്. മുഖ്യ മന്ത്രി എന്ന പദവിയിൽ തുടരാൻ യോഗ്യതയുണ്ടോയെന്നു സ്വയം തിരിച്ചറിയുന്നതും നല്ലതാ. ഭരണം പല പാർട്ടികളും മാറി ഭരിച്ചു വെങ്കിലും ഇന്ന് വരെ ഇത്രയും മോശപ്പെട്ട ഒരു മുഖ്യ മന്ത്രി ഉണ്ടായിട്ടില്ല. ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയും കുടുംബവും ചേർന്ന് നടത്തിയ സ്വർണ കടത്തുമായി ബന്ധപെട്ടു നടത്തിയ കള്ള കളികൾ പുറത്ത് വരുന്നത്, കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്നാൽ കൈയിട്ടു വാരാൻ നടക്കുന്ന കള്ളന്മാരുടെ പാർട്ടി ആണെന്ന് ജനങ്ങൾക്കറിയാമെങ്കിലും സ്വപ്‌ന പറയുന്ന കാര്യങ്ങൾ വളരെ ഗൗരവമേറിയതാണ് സെക്രെട്ടറിയേറ്റിലെ ഇടിവെട്ടി പോയ ഫയലുകളും അതുമായി അരങ്ങേരിയ നാടകങ്ങളും ഓർക്കുമ്പോൾ സ്വപ്ന പറയുന്നത് യാഥാർഥ്യമാണെന്ന് വിശ്വസിക്കയെ നിവൃത്തിയുള്ളൂ. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് സ്വപ്നയെ അപായപ്പെടുത്തുമെന്നും,മൊഴി പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നത്. സ്വപ്ന പറയുന്നത് സത്യം ആണെന്ന്പിണറായിക്ക് അറിയാം അതുകൊണ്ടല്ലേ അയാൾക്കു ഭയം. മടിയിൽ കനമുള്ളവൻ ഭയപ്പെട്ടാൽ പോരെ..അല്ലാത്തവർ എന്തിനു ഭയക്കണം?അതിശക്തമായ തെളിവുകൾ ഉള്ളത് കൊണ്ട് ആയിരിക്കില്ലേ തെല്ലും ഭയമില്ലാതെ സ്വപ്ന മാധ്യമങ്ങളോട് സംസാരിക്കുന്നത്..

ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള സ്വപ്നയുടെ ആദ്യ പ്രതികരണം കുറച്ചു വിവാദമായിരുന്നു,ശിവ ശങ്കർ തന്നെ കുറിച്ച് പുസ്തകത്തിൽ എഴുതിയ മോശം പരാമർശങ്ങൾ ആയിരുന്നു ആദ്യ പ്രതികരണത്തിന് സ്വപ്നയെ പ്രേരിപ്പിച്ചത്.ആരുടേമേലും ആരോപണങ്ങൾ ഉന്നയിക്കുക മാത്രമല്ല തന്റെ കൈയിൽ അതി ശക്തമായ തെളിവുകൾ അവർക്കെതിരെ ഉണ്ടെന്നുംഅവർ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നു വ്യക്തമാക്കിയ ശേഷം.. സ്വപ്നക്ക് എതിരെ കേസ് എടുത്തതും, സരിതിനെ ചോദ്യം ചെയ്തതും സംശയം ഉളവാക്കുന്ന കാര്യങ്ങൾ ആണ്. കള്ളക്കടത്ത് നടത്തിയ ആൾ അധികാരത്തിൽ ഇരിക്കുമ്പോൾ അന്വേഷണം ശരിയായി നടക്കില്ല…. പിണറായിയുടെ രാജി സിപിഎം ആവശ്യപ്പെടണം.

പിണറായിയെ സിപിഎം എന്തിന് സംരക്ഷിക്കുന്നു ??നയതന്ത്ര പാർസൽ വഴി സ്വർണം കൊണ്ടുവന്നു. അത്‌ പിടിക്കുകയും ചെയ്തു. നുണക്കഥ അല്ലല്ലോ…പിന്നെ എന്തുകൊണ്ട് പോളിറ്റ് ബ്യുറോ പിണറായിയെ സംരക്ഷിക്കുന്നു.പോളിറ്റ് ബ്യുറോ അംഗങ്ങൾക്കും കള്ളക്കടത്ത് സ്വർണത്തിന്റെ പങ്ക് കിട്ടിയോ?… ഇനി അഥവാ പിണറായി കള്ളക്കടത്ത് നടത്തിയിട്ടില്ലെങ്കിൽ കുറ്റം ചെയ്തിട്ടില്ലെന്നു തെളിയിക്കട്ടെ അയാൾ.