ശിവദാസ മേനോനുമായി തന്റെ ജീവിതത്തിന് കാര്യമായ സാമ്യത ഇല്ല, തുറന്നു പറഞ്ഞ് കുടുംബവിളക്ക് താരം

മീര വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന പരമ്പരായാണ് കുടുംബവിളക്ക്. ടിആർപി റേറ്റിം​ഗിൽ കാലങ്ങളായി മുന്നിൽ നിൽക്കുന്ന പരമ്പരയാണ്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്.സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്.അനിരുദ്ധ്,പ്രതീഷ്,ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ. അച്ഛച്ഛൻ ശിവദാസമേനോൻ, അച്ഛമ്മ സരസ്വതി, എന്നീ രണ്ട് കഥാപാത്രങ്ങളിൽ എത്തുന്ന താരങ്ങളാണ് എഫ് ജെ തരകനും, ദേവി മേനോനും. എംജി ശ്രീകുമാർ അവതാരകനായെത്തുന്ന പറയാം നേടാം എന്ന പ്രോ​ഗ്രാമിൽ അതിഥിയായെത്തിയിരിക്കുകയാണ് എഫ് ജെ തരകൻ, സീരിയലിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അദ്ദേഹം പറയുന്നതിങ്ങനെ

വാക്കുകൾ, അഭിനയത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്. രണ്ടു വർഷമായി സീരിയലിൽ ഉണ്ട്. ശിവദാസ് മേനോനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഒരുപാട് അഭിമാനമുണ്ടാക്കുന്ന ഒരു കഥാപാത്രമാണത്. എന്നെ ഇത്രയധികം ആളുകൾ തിരിച്ചറിയുന്നതും എനിക്ക് അഭിനയിക്കാൻ ഒരു അവസരം തന്നതും ശിവദാസ മേനോൻ എന്ന കഥാപാത്രമാണ്. വളരെ നല്ലൊരു മനുഷ്യനാണ്. ശരിയായ കാര്യങ്ങൾ മാത്രം ചെയ്യുകയും ശരിയായത് മാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ശിവദാസ മേനോൻ. അതിൽ ആരെ ദുഃഖിപ്പിക്കേണ്ടി വന്നാലും കുഴപ്പമില്ല.

പിന്നെ ആ കഥാപാത്രത്തിന്റെ ഒരു കാര്യത്തിൽ മാത്രമാണ് ഇഷ്ടം ഇല്ലാത്തത്. ഭാര്യ കന്നംതിരിവുകാരിയാണ്. എന്നിരുന്നാലും ഭർത്താവിന് കുറച്ചെങ്കിലും സ്‌നേഹം കാണുമല്ലോ, കുഞ്ഞുങ്ങളുടെ അമ്മയാണല്ലോ. ഭാര്യയോട് എപ്പോഴെങ്കിലും സ്‌നേഹം കാണിക്കാൻ ഉള്ള അവസരം ഉണ്ടാകുമോ എന്ന് സംവിധായകനോട് വരെ ഞാൻ ചോദിച്ചിട്ടുണ്ട്. ഒരിക്കലും അതിന് സാധിക്കുകയില്ലെന്നാണ് സംവിധായകൻ പറയുന്നത്. അതുപോലെ കുന്നായ്മയുമായി നടക്കുന്ന വേറൊരു സ്ത്രീ ഉണ്ടാവില്ല. ശിവദാസ മേനോനുമായി തന്റെ ജീവിതത്തിന് കാര്യമായ സാമ്യത ഇല്ല.