ബോര്‍ഡ് എക്‌സാം സമയത്താണ് 96ന് വേണ്ടിയുള്ള ഓഡിഷന്‍ കോള്‍ വരുന്നത്, ഗൗരി കിഷന്‍ പറയുന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് ഗൗരി കിഷന്‍. ആദ്യ ചിത്രമായ 96ലൂടെ തന്നെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സണ്ണി വെയ്‌ന്റെ നായികയായി അനുഗ്രഹീതന്‍ ആന്റണിയിലും ഗൗരി തിളങ്ങി. ഇപ്പോള്‍ 96ലെ ഓഡീഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗൗരി. തന്റെ ബോര്‍ഡ് എക്‌സാം സമയത്താണ് 96ന് വേണ്ടിയുള്ള ഓഡിഷന്‍ കോള്‍ വരുന്നത് എന്ന് നടി പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

96ന് ശേഷം ഗൗരി കിഷനും ഗോവിന്ദ് വസന്തയും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നു എന്നും ഗൗരി വീഡിയോയില്‍ പറയുന്നുണ്ട്. ഈ കോവിഡ് കാലഘട്ടത്ത് ഒരുപാട് പേര്‍ ഫിനാന്‍ഷ്യലി ആന്‍ഡ് മെന്റലി കഷ്ടപ്പെടുന്നുണ്ട്. വളര്‍ന്നു വരുന്ന നടീനടന്‍മാര്‍ക്ക് എന്റെ അടുത്ത ചിത്രത്തിലേക്ക് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പുതുമുഖങ്ങള്‍ മതിയെന്ന് തീരുമാനിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളില്‍ റിലീസാകാന്‍ പോകുന്ന ഒരു റൊമാന്റിക് മ്യുസിക്കലാണ് ഈ പ്രോജക്ട്.

നിങ്ങളുടെ ഉള്ളില്‍ ഒരു ആക്ടറുണ്ടെന്ന് വിശ്വാസമുണ്ടെങ്കില്‍ വീഡിയോക്ക് ശേഷമുള്ള ലിങ്കില്‍ നിങ്ങളുടെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തം അയ്ക്കാന്‍ പറഞ്ഞാണ് ഗൗരി കിഷന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.