വട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയില്‍ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ, ഹരീഷ് പേരടി പറയുന്നു

പീഡിപ്പിച്ചു എന്ന യുവനടിയുടെ പരാതിയില്‍ കേസെടുത്തെങ്കിലും നടനും നിര്‍മ്മാതവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം കിട്ടിയതിന് പിന്നാലെ നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിജയ് ബാബുവിന്റെ പേര് പരാമര്‍ശിക്കാതെയാണ് കുറിപ്പ്. വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയില്‍ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ..എന്നാണ് അദ്ദേഹം കുറിച്ചത്. വിജയ് ബാബുവിനെ ഉദ്ദേശിച്ചല്ലേ പോസ്റ്റ് എന്നാണ് താഴെ വരുന്ന കമന്റ്.

കര്‍ശന ഉപാധികളോടെയാണ് വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. 27 മുതല്‍ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നില്‍ വിജയ് ബാബു ഹാജരാകണമെന്നും രാവിലെ 9 മുതല്‍ ആറുവരെ ചോദ്യം ചെയ്യാം തുടങ്ങിയ ഉപാധികളോടെ ആണ് കോടതിയുടെ ജാമ്യം. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണം എന്നും കോടതി നിര്‍ദേശിച്ചു. കേരളത്തില്‍ ത്തന്നെ ഉണ്ടാകണമെന്നാണ് നടനോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

പെണ്‍കുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തരുത്‌കോ എന്നും കോടതി ഉപാധി വെച്ചു.നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു എന്ന് നടി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നടി വിജയ്ബാബുവിനെതിരെ പരാതിയുമായി രംഗത്തുവന്നതിന് പിന്നാലെ ഇവരുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ബാബു രാജ്യം വിട്ടത്.