മോദിയെ വാഴ്ത്തി ഹേമമാലിനി.

മോദിയെ വാഴ്ത്തി ഹേമമാലിനി. മോദിയെ പോലൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ പ്രയാസമെന്ന് ഹേമമാലിനി.

മോദിയെ പോലൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ വളരെ പ്രയാസമാണെന്ന് ഹേമമാലിനി. പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തൊക്ക പറഞ്ഞാലും മോദിയെ പോലൊരു പ്രധാനമന്ത്രി ഇന്ത്യയ്ക്ക് മുതല്കൂട്ടാണെന്നും ഹേമ.രാജസ്ഥാനിലെ ബന്‍സ്‌വാരയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഹേമ ഇക്കാര്യം വ്യക്തമാക്കിയത്.മുഖ്യമന്ത്രിയാകാനുണ്ടോ എന്ന ചോദ്യത്തിനും ഹേമ മറുപടി നൽകി.’മുഖ്യമന്ത്രിയാകണമെന്ന് വച്ചാല്‍ വെറും ഒരു ഒരു മിനുട്ടിനുള്ളില്‍ എനിക്കതിന് സാധിക്കും. എന്നാല്‍ അതോടൊപ്പം എന്റെ ചില സ്വാതന്ത്ര്യങ്ങള്‍ നഷ്‌ടമാകും. അത് ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. സിനിമ നല്‍കിയ പ്രശസ്‌തിയാണ് എന്നെ എം.പിയാക്കിയത്. നിയോജക മണ്ഡലമായ മഥുരയില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ എനിക്കായി. റോഡ് വികസനം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹേമ മാലിനി പറഞ്ഞു.

https://youtu.be/tE-5GJHt6D4