വയറഴക് മുഖ്യം, വാടക ഗർഭപാത്രം തേടി നടിമാർ – പ്രസവിക്കാൻ മനസില്ല

സ്വന്തം ഗർഭ പാത്രങ്ങൾ ഉപയോഗിക്കാതെ വാടക ഗർഭ പാത്രങ്ങളിൽ സ്വന്തം കുഞ്ഞുങ്ങളേ ജനിപ്പിക്കുന്ന സിനിമാ നടിമാരുടെ എണ്ണം കൂടുന്നു. ബോളിവുഡ് സിനിമ താരങ്ങളുടെ മക്കൾ എന്നൊക്കെ പറയുന്ന കുഞ്ഞുങ്ങളിൽ പലരും വളർന്നത് സ്വന്തം അമ്മയുടെ ഗർഭ പാത്രത്തിലല്ല. നടിമാർ സ്വന്തം ശരീര സൗന്ദര്യം കാത്ത് സംരക്ഷിക്കാനും വയറിൽ ചുളിവുകൾ വീഴാതിരിക്കാനും ഒക്കെയായി പ്രസവം എന്ന പരിപാടി തന്നെ ഒഴിവാക്കുകയാണ്‌.

sunny leon

ലോക പ്രസിദ്ധ താരം സണ്ണി ലിയോൺ ആകട്ടേ വാടക ഗർഭ പാത്രം പോലും എടുക്കാൻ നില്ക്കാതെ ഒരു കുഞ്ഞിനെ ദത്തെടുത്ത് ആവശ്യം നിറവേറ്റുകയായിരുന്നു.

വാടകഗര്‍ഭപാത്രത്തിലൂടെ മക്കളെ സ്വന്തമാക്കിയ താരങ്ങളിൽ ശില്പ്പ ഷെട്ടിയുമുണ്ട്. ശില്‍പ ഷെട്ടി വീണ്ടും അമ്മയായ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതലാണ് ഇത് വീണ്ടും വാര്‍ത്തകള്‍ക്ക് വിഷയമായത്. ശില്പ ഗർഭിണിയായ വാർത്തകൾ എങ്ങും വന്നിരുന്നില്ല. മാത്രവുമല്ല കുഞ്ഞിന്റെ ജനനത്തിനു മുമ്പ് ഏതാനും മാസം അവർ അഞ്ജാത വാസം പോലെ ആയിരുന്നു. കാര്യം ഇതാണ്‌ .

silpa shetty

ശില്‍പ്പ ഷെട്ടി ശരീര സൗന്ദര്യം സംരക്ഷിക്കുന്ന നായികമാരില്‍ ഒരാളാണ്.ശരീര സൗന്ദര്യത്തിനായി സ്വന്തം കുഞ്ഞിനെ മറ്റൊരു സ്ത്രീയുടെ ഗർഭ പാത്രത്തിൽ വളർത്തുകയായിരുന്നു. അങ്ങനെയിരിക്കെയാണ് ശില്‍പ്പയ്ക്ക് രണ്ടാമത് ഒരു കുഞ്ഞ് ജനിച്ചതായി പുറംലോകം അറിയുന്നത്. അടുത്ത കാലത്ത് കണ്ട ചിത്രങ്ങളിലൊന്നും ഗര്‍ഭിണിയായി നടിയെ കാണാത്തത് കൊണ്ട് ആരാധകരും സംശയത്തിലായി.

സംവിധായകനും നിര്‍മാതാവുമൊക്കെയായി തിളങ്ങി നില്‍ക്കുന്ന കരണ്‍ ജോഹറും വാടക ഗര്‍ഭപാത്രത്തിലൂടെ കുട്ടികളെ സ്വന്തമാക്കിയിരുന്നു. വിവാഹിതനല്ലെങ്കിലും ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ കരണ്‍ ജോഹര്‍ ആഗ്രഹിച്ചിരുന്നു. ഒടുവില്‍ വാടകഗര്‍ഭപാത്രത്തിലൂടെ ഇരട്ടകുട്ടികളെയായിരുന്നു കരണിന് ലഭിച്ചത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നു ജനിച്ചത്.  വാടക ഗർഭ  ഉപയോഗിച്ചാണ് ഷാരുഖ്  ഖാനും അവരുടെ കുഞ്ഞിനു ജന്മം നല്കിയത്.അബ്രാം എന്ന കുഞ്ഞിനായി വാടക ഗർഭ പാത്രം ആയിരുന്നു അവർ തിരഞ്ഞെടുത്തത്. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2005 ലായിരുന്നു ഫിലിം മേക്കറായ കിരണ്‍ റാവുവും ആമിര്‍ ഖാനും വിവാഹിതരാവുന്നത്. ശേഷം വാടകഗര്‍ഭപാത്രത്തിലൂടെ ഇരുവരും ഒരു ആണ്‍കുഞ്ഞിനെ സ്വന്തമാക്കി. 2011 ലായിരുന്നു അസാദ് ഖാന്‍ എന്ന മകന്‍ ജനിക്കുന്നത്.

എന്നിരുന്നാലും ഇന്ത്യയിൽ ഗർഭ പാത്രം വാടകയ്ക്ക് കൊടുത്ത് ജീവിക്കുന്ന അനേകം സ്ത്രീകൾ ഉണ്ട്. ഇത് ഏറ്റവും അധികം ഉള്ള ഗ്രാമങ്ങൾ ഒറീസയിലും, ബീറിലുംഗുജറാത്തിലും ഒക്കെയാണ്‌. ആണ്‌. അവിടുത്തേ ഗ്രാമങ്ങളിൽ ലോകത്തിന്റെ പല ഭാഗത്തു നിന്നും വാടക ഗർഭ പാത്രം തേടി ആളുകൾ എത്തുന്നു.

ഇന്ത്യയിൽ ഏറ്റവും അധികം വാടക ഗർഭപാത്രങ്ങൾ അമ്മമാർ നല്കുന്നത് ഗുജറാത്തിലെ ആനന്ദ് എന്ന സ്ഥലത്താണ്‌.യു.എസ്., ഓസ്‌ട്രേലിയ, കാനഡ, യു.കെ., ഇസ്രായേല്‍, സിംഗപ്പൂര്‍, ഫിലിപ്പിന്‍സ്, തുര്‍ക്കി, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇവിടേക്ക് കുഞ്ഞുങ്ങളെ അന്വേഷിച്ച് കൂടുതല്‍ ആളുകള്‍ ഒഴുകുന്നത്.മാസം ശരാശരി 90- 100കുട്ടികളെങ്കിലും ഈ ആസ്പത്രിയില്‍ വാടക ഗര്‍ഭപാത്രം വഴി പിറക്കുന്നുണ്ട്. ഇവിടെ ജനിച്ച കുട്ടികളുടെ എണ്ണം 5000 കവിഞ്ഞിരിക്കുന്നു.35000 ലേറെ അമ്മമാരാണ്‌ ഇവിടെ വാടകയ്ക്കായി ഗർഭധാരണം നടത്തിയിരിക്കുന്നത്. ഒരമ്മ തന്നെ ഒന്നിലധികം തവണയും ചെയ്തിട്ടുണ്ട്.1999ലാണ് ഡോക്ടര്‍ നയന പട്ടേലിന്റെ ക്ലിനിക്കില്‍ ആദ്യമായി കൃത്രിമഗര്‍ഭധാരണം വിജയകരമായി നടത്തുന്നത്. അതുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കായി വാടക അമ്മമാരെ ലഭ്യമാക്കാൻ ഈ ആശുപത്രിയിൽ നിന്നും തുടങ്ങിയിരുന്നു. ഏഴ് ലക്ഷം രൂപ മുടക്കിയാല്‍ ഇവിടെ നിന്ന് വാടകയ്ക്ക് പ്രസവിക്കാന്‍ യുവതികളെ കിട്ടും. അമേരിക്കയില്‍ ഇതിന് 70 ലക്ഷം രൂപയോളം ചെലവ് വരും.

കിട്ടുന്ന തുകയില്‍ മൂന്നര ലക്ഷം രൂപവരെ വാടക അമ്മമാര്‍ക്ക് ഉളളതാണ്. ബാക്കി തുക ഇവരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി മാറ്റിവെക്കും. ഗര്‍ഭധാരണം നടന്നുകഴിഞ്ഞാല്‍ പിന്നെ വാടക അമ്മമാരുടെ എല്ലാ പരിചരണവും ഡോക്ടര്‍ ഏറ്റെടുക്കും. അമ്മമാരെ താമസിപ്പിക്കാനായി സറോഗേറ്റ് ഹൗസ് എന്ന പേരില്‍ പ്രത്യേക കേന്ദ്രവും വിവിധ വാടക വീടുകളുമുണ്ട്.ഡോക്ടര്‍ ലേബര്‍ റൂമില്‍നിന്ന് പുറത്തിറങ്ങി. ഒരു പൂ, ഞെട്ടില്‍നിന്ന് അടര്‍ത്തിമാറ്റുന്നത്ര ലാഘവത്തോടെ പ്രസവം. അത് കഴിഞ്ഞാൽ അമ്മയ്ക്ക് അമ്മയുടെ വഴിക്ക് പോകാം. കുട്ടിയുമായി ബുക്ക് ചെയ്തവർ പോകും.

ഇവിടുത്തേ ആശു​‍ാത്രിയിൽ ഡോക്ടർമാർക്കും പറയാൻ നിബന്ധനകൾ ഉണ്ട്. 21നും 35നും ഇടയില്‍ പ്രായമുള്ളവരെ മാത്രമേ ഞങ്ങള്‍ തിരഞ്ഞെടുക്കാറുള്ളു. അവര്‍ വിവാഹം കഴിഞ്ഞവരും ഒരു കുട്ടിയെങ്കിലും സ്വന്തമായി ഉള്ളവരുമാവണം. ഭര്‍ത്താവിന്റെയോ അച്ഛനമ്മമാരുടെയോ സമ്മതം നിര്‍ബന്ധമാണ്. ഇതിലെല്ലാം ഉപരി സ്ത്രീ ഗര്‍ഭം ധരിക്കാന്‍ മെഡിക്കലി ഫിറ്റാവണം. അതിന് ടെസ്റ്റുകളെല്ലാം നടക്കും. അതില്‍ വിജയിച്ചാല്‍ കുഞ്ഞിനെ ആവശ്യപ്പെട്ട് വരുന്ന ദമ്പതികളുമായി കരാര്‍ ഒപ്പിടും. അതുകഴിഞ്ഞ് ഐ.വി.എഫ് വഴി ഗര്‍ഭധാരണം. അപ്പോള്‍ തന്നെ മൊത്തം പ്രതിഫലത്തിന്റെ 25 ശതമാനം അമ്മയുടെ ബാങ്ക് അക്കൗണ്ടിലെത്തും. ബാക്കി തുക പ്രസവിച്ചുകഴിഞ്ഞാല്‍ ഉടന്‍ നല്‍കും.‘ അമ്മയാവാനുള്ള മിനിമം യോഗ്യതകള്‍