ഒൻപതാം മാസത്തിൽ കോവിഡ് പോസിറ്റീവ് ആയി, വാവക്ക് ഒന്നും വരല്ലേ എന്ന പ്രാർത്ഥനയായിരുന്നു, കുറിപ്പ്

ഗർഭിണിയാപ്പോൾ കോവിഡ് പിടിപെട്ടതും പ്രസവത്തിനുപിന്നാലെ കുഞ്ഞിന് കോവിഡു പിടിപെട്ടതിന്റെയും കഥ സോഷ്യൽ മീഡിയിയൽ പങ്കുവെക്കുകയാണ് ജിസി സതീഷ് എന്ന യുവതി. ആശുപത്രിയിൽ കിടന്നപ്പോഴാണ് കോവിഡ് ഇത്രയും ഭകാരമാണെന്ന് മനസ്സിലാക്കിയതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

രണ്ടാമത്തെ ടെസ്റ്റിൽ Covid നെഗറ്റീവ് ആയപ്പോഴാ ഈ ചിരി ഒന്ന് എനിക്ക് കാണാൻ കഴിഞ്ഞത് ഗർഭിണി ആയി ഇരുന്ന ഒൻപതാം മാസം Covid പോസിറ്റീവ് ആയി. പ്രസവ വേദന വന്നത് ക്വാറന്റൈനിൽ കഴിയുമ്പോഴായിരുന്നു.. നെഞ്ചിടിച്ചിൽ കൂടി.. വാവക്ക് ഒന്നും വരല്ലേ എന്ന് പ്രാർത്ഥനയായി… ഹോസ്പിറ്റൽ എത്തിയപ്പോളേക്കും ടെസ്റ്റ്‌ ചെയ്തു.. എനിക്ക് റിസൾട്ട്‌ നെഗറ്റീവ് ആയി. പക്ഷേ രണ്ടാം ദിവസം കേൾക്കുന്നത് വാവക്ക് കൊറോണ വന്നു എന്ന്. ജീവൻ പകുതി പോയത് പോലെ ആയിരുന്നു ആ സമയത്ത്. കേട്ടിട്ട് ക്ഷീണം വന്നു തലകറങ്ങി വീണു രണ്ട് കുപ്പി ഗ്ളൂക്കോസ് കയറ്റുമ്പോളും കുഞ്ഞിന്റെ മുഖം മാത്രം ആയിരുന്നു മനസ്സിൽ…അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിസ്റ്റേഴ്സ്ന്റെയും ഡോക്ടറുടെയും വാക്കുകൾ കേട്ടപ്പോഴാണ് കുറച്ചു ആശ്വാസം കിട്ടിയത്.

കുഞ്ഞും ഞാനും തലശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊറോണ ഐസൊലേഷൻ വാർഡിൽ ആയിരുന്നു..Normal ഡെലിവറി ആയിട്ട് കൂടെ 5 ദിവസം ശ്വാസം മുട്ടി അതിനുളിൽ ജീവിക്കേണ്ടി വന്നു… അവിടെ കിടക്കുമ്പോൾ ആയിരുന്നു ഈ അസുഖം ഇത്രേം ഭയാനക പെടുത്തുന്ന ഒന്നാണെന്നു കണ്ടത്… എന്നെ പോലെ ചിലരിൽ ഒരു ചെറു ചുമ പോലും ഇല്ലാതെയും … എന്നാൽ ചിലരുടെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം… എല്ലാം ജീവിതത്തിലെ ഒരു പരീക്ഷണം ആയി കരുതുന്നു. ദൈവം സഹായിച്ചു നമ്മൾ രണ്ട് പേരും ഇപ്പോൾ സുഖമായി ഇരിക്കുന്നു