മലപ്പുറത്തേക്ക് കൊണ്ടുപോയത് ഖുറാൻ അല്ല, വിദേശത്ത് അടിച്ച കറൻസിയോ സ്വർണ്ണമോ – കെ.ടി ജലീൽ കുരുക്കിൽ , അന്വേഷണത്തിനു ഉത്തരവിട്ട് കേന്ദ്രം

KARMA WEB EXCLUSIVE മന്ത്രി ജലീൽ കൂടുതൽ കുരുക്കിലേക്ക്. തിരുവനന്തപുരത്തുനിന്ന് സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ക്വിന്റൽ കണക്കിനു സ്വർണ്ണമോ വിദേശത്ത് അച്ചടിച്ച് ഇന്ത്യൻ കറൻസിയോ? ഈ ചോദ്യം ജലീൽ എന്ന മന്ത്രിയോടല്ല…ജലീൽ എന്ന വ്യക്തിയോട് കേന്ദ്ര  മന്ത്രാലയത്തിന്റേത്. ജലീൽ പ്രതിക്കൂട്ടിൽ ആകുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവൻറീവ് കമ്മിഷണറേറ്റ് റിപ്പോർട്ടിൽ അവശ്യപ്പെടുന്നത്. കേന്ദ്ര ധന മന്ത്രാലയത്തിന്റെ ഉത്തരവാണ്‌ ഇതുമായി ബന്ധപ്പെട്ട് ഇറങ്ങി എന്നാണ്‌ അറിയുന്നത്

കോൺസുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേരളത്തിലെ അന്വേഷണ സംഘം കേന്ദ്ര സർക്കാരിലേക്ക് അറിയിപ്പ് നല്കി. മന്ത്രി ധന ഇടപാടും മറ്റ് പലതിനും ഇടയിൽ കണ്ണിയായി എന്നും സംശയിക്കുന്ന വിധത്തിൽ വിവരങ്ങൾ ലഭിച്ചിരിക്കുകയാണ്‌. മന്ത്രി ജലീലിലേക്ക് അന്വേഷണം എത്തുകയും അദ്ദേഹത്തേ നീണ്ട ചോദ്യം ചെയ്യലിനു വിധേയമാക്കിയാലും മാത്രമേ ഈ ആരോപണവും മറ്റും കൂടുതൽ തെളിയിക്കാൻ ആകൂ.

മലപ്പുറത്തേക്ക് കൊണ്ടുപോയത് സ്വർണ്ണ കട്ടികളോ വിദേശത്ത് നിന്നും എത്തിയ വ്യാജ ഇന്ത്യൻ കറൻസി കെട്ടുകളോ? …തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഇപ്പോൾ എൻ.ഐ.എ അന്വേഷിക്കുകയാണ്‌. ഇത് മുഴുവൻ ഖുറാൻ ആണെന്നാണ്‌ മന്ത്രി ജലീൽ പറയുന്നത്. അതായത് മന്ത്രി ജലീലിന്റെ അവകാശ  വാദപ്രകാരം ഇങ്ങിനെ കൊണ്ടുപോയത് പേപ്പർ രുപത്തിലുള്ള കെട്ടുകൾ എന്ന് വ്യക്തം. എന്നാൽ യു.എ.ഇയിൽ നിന്നും ഇത്രയും വലിയ കെട്ടുകൾ കാർഗോ വിമാനത്താവളം വഴി വന്നിട്ടില്ലെന്നും പുസ്തകവും ഖുറാനും പോലുള്ള കാർഗോ വന്നതായി രേഖയിൽ ഇല്ലെന്നും കസ്റ്റംസ് സ്ഥിരീകരിച്ചിരിക്കുകയാണ്‌.ഇതോടെ മന്ത്രി കുടുങ്ങി. സമാധാനം പറയുക തന്നെ വേണം. കാരണം തന്റെ സർക്കാർ ആണേൽ പിണറായിയുടെ അടുത്ത് പറഞു നിൽക്കാം. ഇത് കേന്ദ്ര സർക്കാരും എൻ.ഐ.എയുമാണ്.

ഖുറാൻ കെട്ടുകളിൽ വൻ ദുരൂഹത!! കസ്റ്റംസിന്റെ കൃത്യമായ രേഖകൾ പുറത്ത് വന്നതോടെയാണ്‌ ജലീൽ മലപ്പുറത്തേക്ക് അയച്ചു എന്നു പറയുന്ന ഖുറാൻ കെട്ടുകളിൽ വൻ ദുരൂഹത ഉയരുന്നത്. ഇത് പേപ്പർ ആണെന്ന് വ്യക്തമാണ്‌. വിദേശത്ത് അച്ചടിച്ച് വ്യാജ ഇന്ത്യൻ കറൻസി ആകാനാണ്‌ സാധ്യത എന്ന് നിഗമനങ്ങളും ഉണ്ട്. കാര്യങ്ങളിൽ കൃത്യത വരുത്തുവാൻ തന്നെയാണ്‌ എൻ.ഐ.എയുടെ തീരുമാനം. ഇതിനായി എൻ.ഐ.എ കേന്ദ്രത്തേ സമീപിക്കുകയും തുടർന്നാണ്‌ അന്വേഷണത്തിനു കേന്ദ്ര ധനകാര്യ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കേന്ദ്ര ധനകാര്യ വകുപ്പാണ്‌ ഇടപെട്ടിരിക്കുന്നത്. അതിനാൽ തന്നെ കള്ളപണ ഇടപാട് എന്നത് സൂചന നല്കുന്നു. വിഷയം അതീവ ഗൗരവമാണ്‌. മന്ത്രി കെ.ടി ജലീലിനെതിരെ ഉയരുന്നത് വലിയ ആരോപണങ്ങൾ തന്നെ. ഒന്നിനും മന്ത്രിക്ക് വ്യക്തമായ മറുപടി പറയാൻ ആകുന്നില്ല.

മന്ത്രി കെ.ടി ജലീൽ പറയുന്ന കാര്യങ്ങൾ എല്ലം കേന്ദ്ര അന്വേഷണ ഏജൻസികൾ പൊളിച്ചടുക്കുകയാണ്‌. ഒരു മന്ത്രി സ്ഥാനത്തിന്റെ അധികാരം വയ്ച്ച് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളേ അദ്ദേഹം നേരിടുന്നതും മന്ത്രി പദവി പരിചയായി ഉപയോഗിക്കുന്നു എന്നും എൻ.ഐ.എ അടക്കം റിപോർട്ട് ചെയ്തതായും അറിയുന്നു. മന്ത്രി കെ.ടി ജലീൽ കള്ളകടത്തിൽ പങ്കാളിയാണോ എന്ന ചോദ്യത്തിനും കള്ള പണവും സ്വർണ്ണവും കടത്തിൽ പങ്കുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം സി.പി.എം പാർട്ടിയേയും മന്ത്രി പദവിയും വയ്ച്ച് പരിചയാക്കി ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്‌

മലപ്പുറത്തേക്ക് യു.എ.ഇയിൽ നിന്നും എന്തിനു ഖറാൻ കൊടുത്തുവിടണം?തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർആൻ ആണെന്നാണ് ജലീൽ പറയുന്നത് തെറ്റണെന്ന് തളിഞ്ഞപ്പോൾ ആ ഭാരമേറിയ കെട്ടുകൾ എന്തെന്ന് ഇനി പറയേണ്ട ബാധ്യത മന്ത്രിക്കുണ്ട്. കേരളത്തിലെ മലപ്പുറത്തേക്ക് യു.എ.ഇയിൽ നിന്നും എന്തിനു ഖറാൻ കൊടുത്തുവിടണം. മന്ത്രിയുടെ പണിയാണോ ഖുറാൻ വിതരണം. പരിശുദ്ധ ഖുറാൻ വയ്ച്ചും കള്ളകടത്തും നടക്കുന്നു. അതായത് മതവും പാർട്ടിയും, അധികാരവും അങ്ങിനെ എന്തൊക്കെ ഉപയോഗിക്കാമോ അതെല്ലാം കള്ളകടത്ത് മാഫിയ ഉപയോഗിച്ചിരിക്കുന്നു. കേരളാ സർക്കാരിനെയും മന്ത്രിയേയും സിക്രട്ടറിയേറ്റിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഒക്കെ അധോലോകം ഹൈജാക്ക് ചെയ്തിരിക്കുന്നു എന്നതും ഞെട്ടൽ ഉളവാക്കുന്നു

കസ്റ്റംസ് പറയുന്നത് അത് ഖുറാൻ അല്ല എന്നാണ്‌. അത്തരത്തിൽ പുസ്തക കെട്ടുകൾ കാർഗോയിൽ വന്നിട്ടില്ല. എന്തായാലും അത്രയധികം പുസ്തകങ്ങൾ ഒന്നിച്ച് എത്തിച്ചുവെങ്കിൽ, രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഭാരം കാണും. ഇതുവരെ ഒരു മാർഗത്തിൽക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല’- ഇങ്ങനെയാണ് റിപ്പോർട്ടിലുള്ളത്.

മന്ത്രി കെടി ജലീൽ പലപ്പോഴും നിഗൂഢതകൾ !! മന്ത്രി കെ.ടി ജലീലിനെ പറ്റി എന്നും നിഗൂഢതകൾ ഉരുണ്ട് കൂടിയിരുന്നു. അദ്ദേഹ്ത്തിന്റെ വൻ ബിസിനസ് സ്രാവുകളുമായുള്ളം ബന്ധങ്ങളും ഗൾഫ് ബന്ധങ്ങളും പലപ്പോഴും പാർട്ടിയിലെ ഉന്നതരിൽ പോലും അടക്കം പറച്ചിലായിരുന്നു.

ജലീലിനെ പാർട്ടിയിൽ മറ്റ് മന്ത്രിമാർക്കും കണ്ണൂർ ലോബിക്ക് പോലും തൊടാൻ ആവില്ലായിരുന്നു !!!   എന്നാൽ ഇത് പരസ്യമായി പറയാൻ ആർക്കും ധൈര്യം ഇല്ലായിരുന്നു. കാരണം പിണറായി വിജയനുമായുള്ള പാർട്ടി സിക്രട്ടറിയേക്കാൾ വലിയ ബന്ധം കെ.ടി ജലീൽ ഉണ്ടാക്കിയിരുന്നു എന്നും എല്ലാവർക്കും അറിയാം. ജലീലിനെ പാർട്ടിയിൽ ഉന്നത നേതാവിനും മറ്റ് മന്ത്രിമാർക്കും കണ്ണൂർ ലോബിക്ക് പോലും തൊടാൻ ആവില്ലായിരുന്നു. അത്ര അധികം ഗുരൂഹമായ കാര്യങ്ങളും മുഖ്യമന്ത്രിയിൽ സ്വാധീനവും ഉണ്ടായിരുന്നു.

കൂടാതെ ഉന്നത തല ഓപ്പറേഷൻ എല്ലാം സർക്കാരിൽ നടത്തിയിരുന്നതും കെ.ടി ജലീൽ ആയിരുന്നു. ഇതെല്ലാം സി.പി.എമ്മിൽ ഏതൊരു നേതാവിനും മന്ത്രിക്കും അറിയാവുന്നതാണ്‌. എന്നാൽ ആർക്കും ഒന്നും ചെയ്യാനും പറ്റാത്ത അവസ്ഥ. എതിർക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന പിണറായി ശൈലി തന്നെ ജലീലും സൂക്ഷിച്ചു. പാർട്ടിയിൽ ആയാലും പാർട്ടിക്ക് പുറത്ത് ആയാലും എതിരാളികളേയും എതിർപ്പും കൈകാര്യം ചെയ്യാൻ കെ.ടി.ജലീലിനു ഒരു ടീം തന്നെ ഉണ്ട് എന്നും പറയുന്നു. അധോലോകവും, കൊള്ള സംഘവും ഒക്കെ ഭയക്കുന്ന ആരും ഇതും ചർച്ചയാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി പദത്തിലേക്ക് ജലീൽ വരുന്നത് തന്നെ പിണറായി വിജയന്റെ അടുത്ത വിശ്വസ്തൻ ആയിട്ടാണ്‌.

വരവ് ലീഗിൽ നിന്നും …..സി.പി.എമിൽ വരുന്നത് മുസ്ലീം ലീഗിൽ നിന്നാണ്‌. മുസ്ലിം യൂത്ത് ലീഗിലൂടെ വളർന്നുവന്ന ജലീൽ പ്രഥമ മലപ്പുറം ജില്ലാ കൗൺസിൽ അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനര് എന്നീ പദവികൾ വഹിച്ചിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് ലീഗിൽ നിന്നും പുറത്തായി. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ചു എൽ ഡി എഫ്‌ പിന്തുണയോടെ മത്സരത്തെ നേരിട്ട ജലീൽ 8781 വോട്ടിനു അട്ടിമറി വിജയം നേടി. 2011 ൽ തവനൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇതോടെ മലപ്പുറത്തേ പാർട്ടിയുടെ ഹാർട്ടായി ഇദ്ദേഹം മാറി. കൂടാതെ മുസ്ളീം വിഭാഗവുമായുള്ള എല്ലാ ഇടപാടുകളും അവരെ അനുനയിപ്പിക്കലും എല്ലാം ജലീൽ ഒരു അംബാസിഡറെ പോലെ നടത്തി കൊടുത്തു. ആ വഴികളിൽ ജലീൽ ഉണ്ടാക്കിയതും വളർത്തി എടുത്തതും വലുതും ദുരൂഹവുമായ സൗഹൃദങ്ങൾ ആയിരുന്നു. അതിൽ ചില സൗഹൃദങ്ങളിൽ തട്ടി ഇപ്പോൾ മന്ത്രി പദവിയും ഇളകിയാടുന്നു. ഇപ്പോൾ നടക്കുന്ന അന്വേഷണം മുന്നേറിയാൽ ഒരു പക്ഷേ ജലീലിന്റെ അവസ്ഥ ദയനീയമാകും. രാജ്യദ്രോഹത്തിനും , കള്ളപണത്തിനും , അവിഹിതമായ ബന്ധങ്ങൾക്കും എല്ലാം ഒരു മന്ത്രി പദവിയിൽ ഇരുന്നയാൾ ഏറെ കാലം ജയിൽ വാസവും വിചാരണയും തടവും അനുഭവിക്കേണ്ടിവരുമോ എന്ന് കാലം പറയും.

കരിനിഴലിൽ 2 മന്ത്രിമാർ???…യു.എ.ഇ. കോൺസുലേറ്റിലേക്ക് മറ്റൊരു മന്ത്രി നടത്തിയ സന്ദർശനവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണം ജലീലിലേക്കും മറ്റൊരു മന്ത്രിയിലേക്കും എത്താൻ കാരണം ഇപ്പോൾ അറസ്റ്റിലായ സ്വപ്ന ഉൾപ്പെടെയുള്ള സ്വർണ്ണ കള്ളകറ്റത്തുകാരുടെ മൊഴിയാണ്‌. 2 മന്ത്രിമാർക്കെതിരെ മൊഴി നല്കി എന്നാണ്‌ അറിയുന്നത്. 2 മന്ത്രിമാരുടെ പേരുകൾ പ്രതികൾ പറഞ്ഞിട്ടുണ്ട് എന്നും അറിയുന്നു. ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഒരംഗം സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന വർക്ക് ഷോപ്പിന് രണ്ടു ഘട്ടമായി ഏഴുലക്ഷം രൂപ നിക്ഷേപമെന്ന നിലയിൽ നൽകിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

സ്വർണക്കടത്തിന് ഹവാലപ്പണം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചത്. വൻ തോതിൽ കേരളത്തിൽ കള്ള പണവും വിദേശത്ത് അച്ചടിച്ച് കറൻസികളും എത്തി എന്നാണ്‌ കണക്ക് കൂട്ടുന്നത്. ഈ ഹവാല പണം രാജ്യത്തിന്റെ പല ഭാഗത്തേക്കും പോയിട്ടുണ്ട്. കാശ്മീരിൽ വരെ ഭീകര വാദത്തിനു പണം എത്തുന്നത് കേരളം വഴിയാണ്‌. കേരളത്തിൽ ഹവാല പണം ഇറക്കാൻ രാജ്യത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളത്. രാഷ്ട്രീയ മത ഘടകങ്ങൾ അനുകൂലം. സർക്കാരിനെയും മന്ത്രിമാരെയും വരെ കൈയ്യിലെടുത്ത അധോലോകം. കൂടാതെ പോലീസ് ഐ.ജി മുതൽ പലരും ഇതിന്റെ കണ്ണികൾ ആയി എന്നും പരസ്യമായ രഹസ്യം.

ഇത്തരത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളും പോർട്ടുകളും പല ആവശ്യങ്ങൾക്കും രാജ്യ ദ്രോഹ പ്രവർത്തനത്തിനും ദുരുപയോഗം ചെയ്തിട്ടുണ്ട്. കേരളം സമാധാനപരമായും സുരക്ഷിതമായും ചരക്കുകൾ ഇറക്കുവാൻ ഉള്ള ഒരു ഹബ്ബായി ഭീകര വാദികളും, അധോലോകവും ഉപയോഗിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് പൗരത്വ നിയമത്തിനെതിരായ സമരങ്ങൾക്ക് പോലും പണം രാജ്യത്തിന്റെ പല ഭാഗത്തേക്കും ഒഴുകിയത് കേരളത്തിൽ നിന്നാണ്‌ എന്നും സൂചനകൾ ഉണ്ട്. ആരോപണ വിധേയരായ ആളുകളുടെ അക്കൗണ്ടുകളും അവരുടെ ബന്ധുക്കൾ , ബിനാമികൾ എല്ലാവരെയും നേരിൽ കണ്ട് അവരുടെ ഇടപാടുകളും പരിശോധിച്ചേക്കും. ബാങ്ക് അക്കൗണ്ടും സ്വത്തുക്കളും സംശയം തോന്നിയാൽ മരവിപ്പിക്കുകയും ചെയ്യും.