കോടിയേരി ബാലകൃഷ്ണന്റെ ക്യാൻസർ ചികിത്സ അമേരിക്കയും കൈവിട്ടതിനു പിന്നിൽ

സി.പി.എം സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അർബുദ രോഗം മൂർച്ചിച്ച നിലയിൽ. പരസഹായം ഇല്ലാതെ ദൈനം ദിന കാര്യങ്ങൾ പൊലും ചെയ്യാൻ ബുദ്ധിമുട്ടുള്ള അത്രമാത്രം ഗുരുതരമായ അവസ്ഥയിലാണ്‌ കോടിയേരി എന്ന് റിപോർട്ടുകൾ പുറത്ത് വരുന്നു. ഇതിനിടെ മറ്റൊരു പ്രധാന കാര്യം ക്യാൻസറിനു ചികിൽസ നടത്തിയത് അമേരിക്കയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതേ രോഗം മൂലം തീരെ അവശനയായ കോടിയേരി ബാലകൃഷ്ണനെ ചികിൽസിപ്പിക്കാൻ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നില്ല. അമേരിക്കയിലെ മികച്ച ചികിൽസയുടെ തുടർ ചികിൽസ ചെയ്യാത്തത് അസുഖം മാറാനുള്ള സാധ്യത കുറവ് അന്തിമമായി ഡോക്ടർമാർ വിധിച്ചത് മൂലമാണ്‌ എന്നും കരുതുന്നു. തനിക്ക് ക്യാൻസർ ആനെന്നും രോഗത്തേ ഓർത്ത് കരയനാ പറ്റുമോ എന്നും മുമ്പ് കോടിയേരി ബാലകൃഷ്ണൻ തന്നെ പറഞ്ഞിരുന്നു. ക്യാൻസർ കണ്ടെത്തിയ ഉടൻ തന്നെ അമേരിക്കയിലെ ലോകത്തേ ഏറ്റവും നല്ല അർബുദ ആശുപത്രിയിൽ ആയിരുന്നു കോടിയേരിക്ക് പാർട്ടിയുടെ ചിലവിൽ ചികിത്സ ഒരുക്കിയത്. കോടികണക്കിനു രൂപ ചിലവ് വന്ന അമേരിക്കൻ ചികിൽസയുടെ പണം പാർട്ടി കണ്ടെത്തിയത് ഒരു മത കോർപ്പറേറ്റ് സ്ഥാപനം വഴിയായിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു

ഇനി അമേരിക്കക്കും രക്ഷിക്കാൻ ആകില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ വരുമ്പോൾ ഇന്ത്യയിലേ ഏറ്റവും നല്ല അർബുദ ചികിൽസാ കേന്ദ്രമായ ചെന്നൈ അപ്പോളയിലേക്ക് കോടിയേരിയെ മാറ്റുവാനാണ്‌ പാർട്ടിയുടെ തീരുമാനം. കോടിയേരി ബാലകൃഷ്ണന്റെ കുടുംബവും മക്കളും ഒപ്പം ഉണ്ട്. പാർട്ടിയുടെ തന്നെ ചിലവിൽ തിരുവന്തപുരത്തുള്ള ഫ്ളാറ്റിലാണിപ്പോൾ കോടിയേരി കഴിയുന്നത്. പാർട്ടി നേതാക്കൾ സന്ദർശനം നടത്തിയ ശേഷമാണ്‌ ചെന്നൈ അപ്പോളയിലേക്ക് മാറ്റുവാൻ തീരുമാനിച്ചത്. മുടുംബാംഗങ്ങൾ ചികിൽസാ കാര്യങ്ങലും തീരുമാനങ്ങളും പാർട്ടിക്ക് വിട്ട് നല്കിയിരിക്കുകയാണ്‌. അതിനാൽ തന്നെ ചിലവുകളും പാർട്ടി തന്നെ വഹിക്കും.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. അനാരോഗ്യം മൂലം വിശ്രമത്തിലുള്ള അദ്ദേഹത്തെ ഫ്‌ളാറ്റിലെത്തിയാണ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും ഒപ്പമുണ്ടായിരുന്നു.

സി.പി.എം ഉന്നത യോഗങ്ങൾക്ക് ശേഷമാണ് നേതാക്കൾ കോടിയേരിയുടെ ഫ്‌ളാറ്റിലെത്തിയത്. പാർട്ടി നേതൃത്വത്തിൽ നിന്ന് പൂർണ്ണമായും മാറിനിൽക്കാനുള്ള ആവശ്യമാണ്‌ കോടിയേരി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ സന്ദർശനത്തോടെയാണ് ചെന്നൈയിൽ ചികിത്സ നടത്തുന്ന കാര്യം തീരുമാനമാക്കിയത്. കോടിയേരിക്ക് പകരക്കാരനെ കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌-സമിതി യോഗങ്ങൾ ഇന്നും നാളെയുമായി നടക്കുകയാണ്. അമേരിക്കയിലെ തുടർ ചികിൽസ ഇപ്പോൾ ഒഴിവാക്കിയത് കാര്യമായ ഫലം അവിടുത്തേ ചികിൽസയിൽ ഉണ്ടായില്ല എന്നതിലാണ്‌ എന്നും അറിയുന്നു. അതേ സമയം പിണറായി വിജയൻ പോസ്റ്ററേറ്റ് ക്യാൻസറിനു അമേരിക്കയിൽ ചികിൽസ നറ്റത്തിയത് വിജയകരമായിരുന്നു. മുമ്പ് എ കെ ആന്റണിയും പോസ്റ്ററേറ്റ് ക്യാൻസറിനു ചികിൽസ നേടിയതും അമേരിക്കയിൽ നിന്നായിരുന്നു

കോടിയേരി ബാലകൃഷ്ണനെ സംബന്ധിച്ച് ക്യാൻസറിന്റെ ആഘാതം കൂടുതലാണ്‌. ഹീമോ നടത്തുന്നത് തുടർന്നത് വഴി അദ്ദേഹത്തിന്റെ മുടികൾ വരെ കൊഴിഞ്ഞ് പോയി. കോടിയേരി ബാലകൃഷ്ണന്റെ നിലവിലുള്ള ചിത്രവും ദൃശ്യങ്ങളും പുറത്ത് വരാതിരിക്കാൻ കർശനമായ നിയന്ത്രണവും കാവലും പാർട്ടി ഏർപ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർ അടക്കം എല്ലാവർക്കും കർശന നിയന്ത്രണം സന്ദർശനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്

1953 നവംബർ 16 ജനിച്ച കോടിയേരി ബാലകൃഷ്ണന്‌ ഇപ്പോൾ 69 വയസുണ്ട്.കണ്ണൂർ ജില്ലയിൽ തലശ്ശേരിയ്ക്കടുത്ത് കോടിയേരിയിൽ പരേതരായ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും പുത്രനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണൻ ജനിച്ചത്. സിപിഐ(എം) നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റർ ജീവനക്കാരിയും ആയ എസ്. ആർ. വിനോദിനിയാണ് ഭാര്യ.പൊളിറ്റ് ബ്യൂറോ അംഗവും കൂടിയാണ് കോടിയേരി ബാലകൃഷ്ണൻ. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചിരുന്നു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. 2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഐ (എം)ന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സിപിഐ (എം)ന്റെ സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന സിപിഐ (എം)ന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സിപിഐ (എം)ന്റെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു.ബി.ഏ. ബിരുദധാരിയാണ് കോടിയേരി ബാലകൃഷ്ണൻ.

ശബരിമലയിൽ കലാപം നടത്താനും യുവതീ പ്രവേശനത്തിനും ആചാര ലംഘനത്തിനും പിനറായിക്ക് പിറകിൽ നിന്നും കരുക്കൾ നീക്കിയത് കോട്യേരി ബാലകൃഷ്ണൻ ആയിരുന്നു.ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ അക്രമാസക്തമായ രാഷ്ട്രീയ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു.കണ്ണൂരിൽ നടന്ന പല രാഷ്ട്രീയ കൊലപാതകങ്ങളിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കോടിയേരിക്കെതിരെ വിമർശനവും ആരോപണവും ഉണ്ടായി. ഐസ്‌ക്രീം, ലോട്ടറി, ലാവലിൻ കേസുകൾക്കായി പുറത്തുനിന്നും അഭിഭാഷകരെ കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് മൂന്നുകോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സാധാരണ കുടുംബത്തിൽ ജനിച്ച ഇദ്ദേഹം സി.പി.എം നേതാവായതോടെ കോടികളുടെ വീടും ആസ്തികളും ആയി വളർന്നു. ആഢംബര ജീവിതവും മറ്റും വിമർശനത്തിനും ഇടയാക്കി