പ്രവാസ ലോകം ഞെട്ടി, ഓസ്ട്രേലിയയിൽ മലയാളിക്ക് 9കൊല്ലം തടവ്

മദ്യപിച്ച് കാര്‍ കയറ്റി വെള്ളക്കാരനെ കൊലപ്പെടുത്തിയ മലയാളിക്ക് കടുത്ത ശിക്ഷ. ഓസ്‌ട്രേലിയന്‍ കോടതിയാണ് മദ്യം കഴിച്ച് ബി.എം.ഡബ്‌ള്യൂ കാര്‍ ഓടിച്ച് വെള്ളക്കാരന്റെ ശരീരത്ത് കയറ്റി കൊലപ്പെടുത്തിയ മലയാളിയേ കടിനമായ തടവിനു ശിക്ഷിച്ചത്. ഓസ്‌ട്രേലിയ പെര്‍ത്തില്‍ സ്ഥിരതാമസമായ മൂവാറ്റുപുഴ ബിജു പൗലോസ് എന്ന ആളേയാണ് ജൂലൈ 5നു ശിക്ഷിച്ചത്. 9 കൊല്ലമാണ് കഠിന തടവ്. ഇതില്‍ 7 കൊല്ലം സൂര്യ വെളിച്ചം കാണാതെ ജയിലില്‍ കഴിയണം. പരോളും കിട്ടില്ല.

കോടതി പരമാവധി ശിക്ഷ കൊടുക്കുകയായിരുന്നു. കാരണം ബിജു പൗലോസ് എന്ന മലയാളി ചെയ്തത് സമാനതകള്‍ ഇല്ലാത്ത മഹാ ക്രൂരമായ റോഡ് അപകടമായിരുന്നു എന്ന് കോടതി വിലയിരുത്തി. മദ്യപിച്ച ശേഷം മൂവാറ്റുപുഴ സ്വദേശി ബിജു പൗലോസ് കാര്‍ ഫുഡ് പാത്തിലൂടെ ഓടിച്ച് കയറ്റുകയായിരുന്നു. ഫുഡ്പാത്തില്‍ നിന്ന 4 യുവാക്കള്‍ക്ക് മീതേ കൂടെ ബിജു പൗലോസ് തന്റെ കാര്‍ കയറ്റി ഇറക്കി. ഒരു ആള്‍ മറ്റിക്കുകയും മറ്റുള്ളവര്‍ക്ക് ഗുരുതര പരിക്കും ഏറ്റു. സംഭവ ശേഷം ബിജെ പൗലോസ് കേരലത്തിലേക്ക് രക്ഷപെടാന്‍ നീക്കം നടത്തി. രാത്രി അപകടം ഉണ്ടായ ശേഷം ബിജു പൗലോസ് കാര്‍ നിര്‍ത്താതെ ഓടിച്ച് പോകുകയായിരുന്നു. വെള്ളക്കാരായ നാട്ടുകാര്‍ ചേര്‍ന്ന് പിറകെ പിന്തുടര്‍ന്ന് റോഡ് കുറുകെ തടഞ്ഞ് പിടിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ നിന്നും രാത്രി ഉറങ്ങന്‍ വീടില്‍ വിട്ടയച്ച ബിജു പൗലോസ് തന്റെ കുരുട്ട് ബുദ്ധിയില്‍ വീണ്ടും വ്യാപൃതനായി. രാത്രി ഉറങ്ങാതെ കേരളത്തിലേക്ക് ഒളിച്ച് പോകാന്‍ നീക്കം നടത്തി. ഇതിനിടെ പെര്‍ത്ത് വിമാനത്താവളത്തില്‍ വയ്ച്ച് പോലീസ് വീണ്ടും പിടികൂടുകയായിരുന്നു. പോലീസ് പിടികൂടിയ സമയത്തും ബിജു പൗലോസ് നല്ല മദ്യ ലഹരിയില്‍ ആയിരുന്നു.

തുടര്‍ന്ന് ബിജുവിനെ കനത്ത പോലീസ് നടപടിക്കും കോടതി വിചാരനക്കും വിധേയമാക്കുകയായിരുന്നു. ഓസ്‌ട്രേലിയയില്‍  ലക്ഷം ഇന്ത്യക്കാരുണ്ട്. ഇത്ര വലിയ ഒരു ട്രാഫിക് ശിക്ഷ കിട്ടുന്ന ആദ്യ ഇന്ത്യക്കാരനാണ് മലയാളി ബിജു പൗലോസ്.

പെര്‍ത്ത് മിഡ്ലാന്റിലെ ഒരു ട്രാഫിക് ദ്വീപില്‍ കാര്‍ ഇടിച്ചുകയറി ക റ്റീന്‍ മാരക്കാരനായ കാല്‍നടയാത്രക്കാരനെ മര്‍ദ്ദിച്ച് കൊന്നശേഷം പ്രതി കടന്നു കളയുകായിരുന്നു.അപകടകരമായ ഡ്രൈവിംഗ്, കൊലപാതകം, പോലീസിനെ ധികക്രിക്കല്‍, ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കല്‍, മദ്യപാനം തുടങ്ങി 7 ചാര്‍ജുകളില്‍ 9 കൊല്ലം ഇനി ജയിലില്‍ കിടക്കണം ബിജു പൗലോസ് എന്ന മൂവാറ്റുമുഴക്കാരന്. 49 കാരനായ ബിജു പൗലോസ് കഴിഞ്ഞ വര്‍ഷം ജൂലൈ 31 ന് വൈകുന്നേരം 6.25 ഓടെ ഫറാള്‍ റോഡിലൂടെ ബിഎംഡബ്ല്യു എസ്യുവി ഓടിക്കുകയായിരുന്നു. കാര്‍ ഒരു മീഡിയന്‍ സ്ട്രിപ്പ് കയറ്റി റോഡ് മുറിച്ചുകടക്കാന്‍ കാത്തിരുന്ന മൂന്ന് കൗമാരക്കാരുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. ഇതില്‍ ഒരു കുട്ടി മരിച്ചു. ബാക്കിയുള്ളവര്‍ ജീവ ച്ചവമായിയിരിക്കുന്നു.ബിജു പൗലോസ് നിയമപരമായി അനുവദിച്ചതിലും 3ഇരട്ടിയിലധികം മദ്യം കുടിച്ചിരുന്നു.കാര്‍ ഇരകളുടെ ശരീരവുമായി കുറച്ചു ദൂരം ഓടിച്ച് റോഡില്‍ നിന്ന് വലിച്ചിഴച്ചു . പോലീസിനെയോ ആംബുലന്‍സിനെയോ വിളിച്ചില്ല.

ഗുരുതരമായി പരിക്കേറ്റ ആണ്‍കുട്ടികളെ കാഴ്ചക്കാര്‍ സഹായിക്കുകയും പൗലോസ് പോയ സ്ഥലത്തെ പോലീസിനെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.ബിജു പൗലോസ് നടത്തിയ ബിസിനസ്സ് തകരാറിലാവുകയും ഭാര്യ സ്തനാര്‍ബുദം ബാധിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് തകരാറിലാകുന്നതിന് മുമ്പ് പൗലോസ് ഒരു സാധാരണ മദ്യപാനിയായിരുന്നുവെന്ന് കോടതിയെ ബോധിപ്പിച്ചു. പൗലോസിന്റെ ഡ്രൈവിംഗ് ”ട്രാഫിക് കോഡിന്റെ ഗുരുതരമായ ലംഘനമാണ്” എന്നും ജഡ്ജി മഗ്രാത്ത് പറഞ്ഞു, മദ്യപാനവും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതുമാണ് മരണത്തിന് കാരണമായത്,” അദ്ദേഹം പറഞ്ഞു.2 കുട്ടികളുടെ പിതാവായ ബിജു പൗലോസ് 9കൊല്ലമാണ് ജയിലില്‍ കിടക്കേണ്ടത്. 9കൊല്ലം കഴിഞ്ഞ് ബിജു പൗലോസിനെ ഇന്ത്യയിലേക്ക് നാട് കടത്തും. മരണം കുടുംബത്തെ തകര്‍ത്തതായി കോടതിക്ക് പുറത്ത് മരിച്ച കെയ്ഡന്റെ അമ്മായി ലിയാന്‍ മക്ഫീ പറഞ്ഞു. ”അദ്ദേഹത്തെ കുടുംബം വളരെയധികം സ്‌നേഹിച്ചിരുന്നു. അവന്റെ നഷ്ടം എല്ലാ ദിവസവും നമ്മോടൊപ്പമുണ്ട് – ഒരിക്കലും സുഖപ്പെടാത്ത, വേദനാജനകമായ വേദനയുണ്ട് എന്നും അവര്‍ പൊട്ടി കരഞ്ഞ് പറഞ്ഞു.

എന്തായാലും ബിജു പൗലോസ് കാര്‍ ഓടിച്ച് 4പേരേ ഇടിപ്പിച്ചിട്ട് നിര്‍ത്താതെ പോവുകയായിരുന്നു. റോഡില്‍ ഉണ്ടായ അപകടം അല്ല. മദ്യ ലഹരിയില്‍ ലക്കു കെട്ട് ഫുട്പാത്തില്‍ നടന്നവരെയാണ് കാര്‍ ഇടിപ്പിച്ച് കൊന്നത്. തുടര്‍ന്ന് ബിജു പൗലോസ് കാര്‍ നിര്‍ത്താതെയും പോയി. എന്തായാലും ഓസ്‌ട്രേലിയല്‍ ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ ഒരു ഷോക്കായി പോയി ബിജുവിന്റെ ശിക്ഷ. മദ്യപിച്ച് കാര്‍ ഓടിച്ച് ഉണ്ടാക്കിയ ദുരന്തം ആണിത്. ബിജു പൗലോസ് അപകറ്റ ശേഷം ഇന്ത്യയിലേക്ക് ഒളിച്ചോടാന്‍ നീക്കം നടത്തിയതാണ് ശിക്ഷയുടെ കാഠിന്യം കൂടിയത്.