ആദ്യ ദിവസം ആരാധകര്‍ പോലും കൈവിട്ട മോഹന്‍ലാല്‍ ചിത്രം, മായാമയൂരം തകരാന്‍ കാരണം

മലയാളികള്‍ ഏറെ ആഘോഷമാക്കിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ദേവാസുരം.ഇതിന് ശേഷം എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു മായാമയൂരം.സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന രഞ്ജിത്ത് ആയിരുന്നു.എന്നാല്‍ ബോക്‌സോഫീസില്‍ വന്‍ പരാജയമായിരുന്നു ചിത്രം.മോബന്‍ലാല്‍,സിബിമലയില്‍,രഞ്ജിത്ത് കൂട്ടുകെട്ടിലെ ചിത്രം തകര്‍ന്നത് മലയാള സിനിമ പ്രേമികളെ ഞെട്ടിച്ചിരുന്നു.

കാരണം മറ്റൊന്നുമല്ല മംഗലശേരി നീലകണ്ഠന്‍ എന്ന മാസ്മരിക മോഹന്‍ലാല്‍ കഥാപാത്രം ഉരുത്തിരിഞ്ഞത് രഞ്ജിത്തിന്റെ തൂലികയില്‍ നിന്നും ആയിരുന്നു.മായാമയൂഖം എത്തിയപ്പോഴും അത്തരം ഒരു ചിത്രം അല്ലെങ്കില്‍ കഥാപാത്രം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്.എന്നാല്‍ സിബി മലയില്‍ വളരെ സ്ലോ പേസില്‍ കഥ പറഞ്ഞു പോയപ്പോള്‍ മലയാളികള്‍ക്ക് അത് അത്ര ദഹിച്ചില്ല.തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്ന രീതിയില്‍ ഫിലിം മേക്കിംഗ് നടത്തിയ സിബി മലയിലിന്റെ സംവിധാനത്തിലെ മെല്ലപ്പോക്ക്’മായാമയൂരം’എന്ന സിനിമയുടെ വിപണന സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു.ആദ്യ ദിവസം തന്നെ ആരാധകര്‍ പോലും കൈവിട്ടു കളഞ്ഞ സിനിമയില്‍ ഡബിള്‍ റോളിലെ പ്രധാന മോഹന്‍ലാല്‍ കഥാപാത്രം മരണപ്പെടുന്നത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല,രണ്ടാം പകുതിയില്‍ കടന്നു വന്ന മോഹന്‍ലാല്‍ ഒരു തണുപ്പന്‍ കഥാപാത്രമായി സിനിമയിലുടനീളം നിലകൊണ്ടതോടെ പ്രേക്ഷകര്‍ നിരാശയിലുമായി.സിനിമ ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു.