ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അഭിമുഖം നടത്തിയയാളെ അധിക്ഷേപിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു, റോഷന്‍ മാത്യു പറയുന്നു

പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന പേരില്‍ വനിതയില്‍ എത്തിയ അഭിമുഖത്തിനെതിരെ നടന്‍ റോഷന്‍ മാത്യു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു.അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയ ഓരോ തെറ്റായ വിവരങ്ങളും എടുത്ത് പറഞ്ഞായിരുന്നു റോഷന്റെ കുറിപ്പ്.കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നുകൂടെ എന്നും റോഷന്‍ ചോദിച്ചു.റോഷന്‍ ആണ് തന്റെ പെര്‍ഫെക്ട് സോണ്‍ എന്ന് ദര്‍ശന പറഞ്ഞിട്ടില്ല.ഫീച്ചറില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഞങ്ങളുടെ സംസാര ശൈലിയല്ല.അങ്ങനെ തോന്നും വിധം ഫീച്ചര്‍ തയ്യാറാക്കിയതില്‍ നല്ല ദേഷ്യം ഉണ്ട്’,റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ ഈ കുറിപ്പിനൊപ്പം അഭിമുഖം നടത്തിയ ആളുടെ പ്രൊഫൈല്‍ പങ്കുവെച്ചു എന്ന ആരോപണം റോഷനെതിരെ ഉയര്‍ന്നിരുന്നു.ഇക്കാര്യത്തില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് റോഷന്‍.ഞങ്ങള്‍ സൂചിപ്പിച്ച വിഷയങ്ങള്‍ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്,അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല.ഇതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കരുതെന്ന് ഞങ്ങള്‍ രണ്ടു പേരും അഭ്യര്‍ത്ഥിക്കുന്നു.-റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.റോഷന്റെ കുറിപ്പിന്റെ പൂര്‍ണരൂപം,വനിത അഭിമുഖം നടത്തിയ ആളെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ തോന്നുന്നു.ഞങ്ങള്‍ ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കല്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്.ട്രോളിങ്ങോ,വ്യക്തിപരമായ ഉപദ്രവമോ പ്രേരിപ്പിക്കാന്‍ അല്ല.ഞങ്ങള്‍ സൂചിപ്പിച്ച വിഷയങ്ങള്‍ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്,അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല.ഇതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കരുതെന്ന് ഞങ്ങള്‍ രണ്ടു പേരും അഭ്യര്‍ത്ഥിക്കുന്നു.