കർണ്ണാടകത്തിൽ ആർ.എസ്.എസിനെ നിരോധിക്കുമോ? മന്ത്രി പ്രിയങ്ക് ഖാർഗെ പറയുന്നു

കർണ്ണാടക സംസ്ഥാനത്ത് ബജ്റംഗ്ദൾ നിരോധനം ആവർത്തിച്ച് കോൺഗ്രസ് സർക്കാർ.സമാധാന ഭംഗം ഉണ്ടാക്കിയാൽ ആർ എസ് എസിനെ അടക്കം നിരോധിക്കുന്നതും പരിഗണിക്കും.ക്യാബിനറ്റ് മന്ത്രിയും കോൺഗ്രസ് പ്രസിഡ
ന്റ് മല്ലികാർജുക ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെയാണ്‌ ബജ്റംഗ്ദൾ, ആർ എസ് എസ് പോലുള്ള സംഘപരിവാർ സംഘടനകളുടെ നിരോധനം സൂചന നല്കിയത്.ഇതുമായി ബന്ധപ്പെട്ട് ബിജെപിയിൽ നിന്നും സംഘപരിവാറിൽ നിന്നും പ്രതികരണങ്ങൾ വന്നിട്ടില്ല. കർണ്ണാടകത്തിൽ പരീക്ഷിച്ച് വിജയിച്ച സാമുദായിക സമവാക്യങ്ങലും മുസ്ളീം വോട്ടുകൾ കേന്ദ്രീകരിക്കുന്നതിലും ഇപ്പോൾ ദേശീയ അടിസ്ഥാനത്തിൽ പരീക്ഷിക്കുകയാണ്‌ കോൺഗ്രസ്. കർണ്ണാടകത്തിനെ ദേശീയ പതിപ്പിലേക്കും പരീക്ഷണത്തിലേക്കും കോൺഗ്രസ് കൊണ്ടുവരാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്‌.എന്നാൽ സംഘപരിവാർ സംഘടനകളേ പരാമർശിച്ച മന്ത്രി എസ്.ഡി.പി ഐ പോലു സംഘടനകളേ പരാമർശിച്ചിട്ടില്ല.

കർണ്ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരോധിച്ച ഹിജാബ് തിരികെ കൊണ്ടുവരും എന്ന് സൂചന നല്കിയ കോൺഗ്രസ് സർക്കാർ ഇപ്പോൾ സംസ്ഥാനത്ത് സമാധാനം തകർന്നാൽ ബജ്റംഗ്ദൾ പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന മുന്നറിയിപ്പ് നല്കി.   കർണാടകയെ സ്വർഗമാക്കുമെന്ന് ഞങ്ങൾ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാധാനം തകർന്നാൽ, അത് ബജ്‌റംഗ്ദളാണോ മറ്റേതെങ്കിലും സംഘപരിവാർ സംഘടനയാണോ എന്ന് ഞങ്ങൾ പരിഗണിക്കില്ല, ”അദ്ദേഹം പറഞ്ഞു.

ആർഎസ്എസിനെക്കുറിച്ച് പ്രത്യേകം ചോദിച്ചപ്പോൾ, “ആരെങ്കിലും നിയമം ലംഘിച്ചാൽ, നിരോധനം ഉണ്ടാകും എന്നും രാജ്യത്തെ നിയമം അനുസരിച്ച് അവരെ പരിഗണിക്കും,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി നിയമത്തെയോ പോലീസിനെയോ ഭയപ്പെടാതെ ചില ഘടകങ്ങൾ സമൂഹത്തിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വത്തിന് ഇത് സ്വീകാര്യമല്ലെന്ന് കണ്ടാൽ അവർക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും പ്രിയങ്ക് കൂട്ടിച്ചേർത്തു. മുൻ ബിജെപി സർക്കാർ പാസാക്കിയ ഗോവധ വിരുദ്ധ നിയമങ്ങളും മതപരിവർത്തന വിരുദ്ധ നിയമങ്ങളും ഉൾപ്പെടെയുള്ള എല്ലാ നിയമനിർമ്മാണങ്ങളും കൂടാതെ ഹിജാബ് ഓർഡറും പാഠപുസ്തകങ്ങളുടെ പരിഷ്കരണവും ഞങ്ങൾ അവലോകനം ചെയ്യും. ഈ നിയമങ്ങളിൽ ഏതെങ്കിലും തർക്കപരമോ വർഗീയമോ സംസ്ഥാനത്തിന്റെ സാമൂഹിക ഘടനയ്‌ക്കോ പ്രതിച്ഛായയ്‌ക്കോ എതിരാണെന്ന് ഞങ്ങൾ കണ്ടെത്തുകയാണെങ്കിൽ, അവ റദ്ദാക്കുന്നത് ഞങ്ങൾ പരിഗണിക്കും, ”പ്രിയങ്ക് പറഞ്ഞു.

2021 ഡിസംബറിൽ ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ പ്രവേശിക്കാൻ അനുവദിക്കാത്ത ഉഡുപ്പിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് ഫോർ ഗേൾസിലെ ആറ് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചതിനെ തുടർന്ന് ഹിജാബ് സംഘർഷം കർണ്ണാടകത്തിൽ പൊട്ടിപുറപ്പെടുകയായിരുന്നു.സംസ്ഥാനത്തെ സ്‌കൂളുകളിലും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലും ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് കഴിഞ്ഞ ബിജെപി സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. വിഷയം കർണാടക ഹൈക്കോടതിയിൽ എത്തിയതോടെ സംസ്ഥാന സർക്കാരിന്റെ തീരുമാനം ശരിവച്ചു. ഈ വിഷയം പിന്നീട് സുപ്രീം കോടതിയിൽ പരിഗണിച്ചപ്പോൾ രണ്ടംഗ ബെഞ്ച് വിഭജിച്ച് വിധി പ്രസ്താവിച്ചു. വിഷയത്തിൽ വിധി പറയുന്നതിന് മൂന്നംഗ ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.ഇപ്പോൾ വിഷയം സുപ്രീം കോടതിയുടെ പരിഗനയിൽ ഇരിക്കുകയാണ്‌. സുപ്രീം കോടതിയിൽ കർൺനാറ്റക സർക്കാരിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും കേസിന്റെയും ഹിജാബ് സമരങ്ങളുടേയും ഭാവി

കര്‍ണ്ണാടക നിയമസഭയിലെ ഒമ്പത് മുസ്‌ളീം എം എല്‍ എമാരും കോണ്‍ഗ്രസില്‍ നിന്നാണ്‌. സംസ്ഥാനത്തെ മുസ്‌ളീം ജനസംഖ്യ 14-15 ശതമാനത്തിനടുത്ത് വരും.2018 ല്‍ ഏഴ് മുസ്‌ളീം എം എല്‍ എമാരാണ് സഭയില്‍ ഉണ്ടായിരുന്നത്.മുൻ സർക്കാരിന്റെ കാലത്ത് ഹിജാബ് നിരോധനം. ഉച്ചഭാഷിണികളുടെ ഉപയോഗം, ഹലാല്‍ മാംസ വില്‍പ്പന, സാമ്പത്തിക ഉപരോധ ആഹ്വാനം, ക്ഷേത്രങ്ങളുടെ പരിസരത്തെ വില്‍പ്പന നിരോധനം മതപരിവര്‍ത്തന നിരോധന ബില്‍ ഇവയെല്ലാം വലിയ വിവാദമാണ് സംസ്ഥാനത്തുണ്ടാക്കിയത്.