താൻ മലയാളി അല്ലെന്നും തമിഴ് നാട്ടുകാരിയാണ്, മലയാളി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല, സായി പല്ലവി

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി. പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ് സായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താരത്തിന് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. തെന്നിന്ത്യയിലെ സൂപ്പർ നായികയായി സായി മാറി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും താരം തിളങ്ങി. അഭിനയത്തോടൊപ്പം മികച്ച ഒരു നർത്തകി കൂടിയാണ് താൻ എന്ന് പല വട്ടം സായി തെളിയിച്ചിട്ടുണ്ട്. എന്നാൽ പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ നടി അധികം മേക്ക്അപ്പ് ഉപയോഗിക്കാറില്ല.

ഇപ്പോൾ ഒരാൾ മലയാളി എന്ന് വിളിച്ചപ്പോൾ ഉള്ള താരത്തിൻ്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്, ഒരാൾ മലയാളി എന്നു സായി പല്ലവിയേ വിളിച്ചു. എന്നാൽ താരത്തിന് അത് ഇഷ്ടമായില്ല. താൻ മലയാളി അല്ലെന്നും തമിഴ് നാട്ടുകാരി ആണെന്നും സായി പറഞ്ഞു. താൻ ജനിച്ചു വളർന്നത് കോയമ്പത്തൂർ ആണെന്നും അതു കൊണ്ട് തന്നെ ദയവു ചെയ്ത് മലയാളിയെന്ന് തന്നെ മുദ്ര കുത്തരുത് എന്നുമാണ് താരം പറഞ്ഞത്.

പരസ്യം നിഷേധിക്കാൻ ഉണ്ടായ കാര്യത്തെ കുറിച്ചും അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. ഒരുസമയത്ത് ഞാനും ഫേസ്‌ക്രീമുകൾ ഉപയോഗിച്ചിരുന്നു. മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നിരവധി ക്രീമുകൾ ഞാനും പരീക്ഷിച്ചിട്ടുണ്ട്. വീടിന് പുറത്തു പോകാൻ പോലും മടിയായിരുന്നു. തന്നെയുമല്ല എന്നേക്കാളും ഇരുണ്ട നിറമാണ് എന്റെ അനുജത്തിക്ക്.

അവൾ ചില പച്ചക്കറി കഴിക്കാതിരിക്കുമ്‌ബോൾ, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കിൽ ഇതെല്ലാം കഴിക്കണമെന്ന് അമ്മ പറയാറുണ്ടായിരുന്നു. നിറത്തിന്റെ പേരിൽ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്ക് ആ പരസ്യം നിരസിക്കണമായിരുന്നു. എന്റെ സഹോദരിക്കുവേണ്ടി അതെങ്കിലും ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം. അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു