രാഹുൽ മദ്ധ്യപ്രദേശിൽ പറഞ്ഞത് മുഴുവൻ കള്ളം , തെറ്റായ വാഗ്ദാനങ്ങളിൽ ആരും വീഴാൻ പോകുന്നില്ല, ശിവരാജ് ചൗഹാൻ

ഭോപ്പാൽ. സംസ്ഥാനത്തെ പൊതുറാലിയ്‌ക്കിടെ രാഹുൽ നടത്തിയ പ്രസ്താവന നുണയല്ലാതെ മറ്റൊന്നുമല്ല. രാഹുലിന്റെ ‘അഴിമതി’ പരാമർശത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ. അത് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും ചൗഹാൻ രൂക്ഷമായി വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം.

‘രാഹുൽ മദ്ധ്യപ്രദേശിൽ വന്ന് ഒരുപാട് സംസാരിച്ചു. പക്ഷേ പറഞ്ഞത് മുഴുവൻ കള്ളം മാത്രം. അദ്ദേഹത്തിൻെ തെറ്റായ വാഗ്ദാനങ്ങളിൽ ആരും വീഴാൻ പോകുന്നില്ല. ജനങ്ങൾക്ക് എല്ലാം നന്നായി അറിയാം’ ചൗഹാൻ ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസ് ഭരിക്കുന്ന സർക്കാരുകൾ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞിരുന്നു.