ഒരു പുഞ്ചിരി കൊണ്ട് എന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടു വരുന്ന സ്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ- ശ്രീനിഷ്

അവതാരകയും നടിയുമായ പേളി മാണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഭർത്താവ് ശ്രീനിഷ്. എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക്, ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലേക്കും സന്തോഷവും സ്നേഹവും നിറയ്ക്കുന്നത് നീയാണ്. മനസ്സ് സന്തോഷിപ്പിക്കുന്ന, ഒരു പുഞ്ചിരി കൊണ്ട് എന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടു വരുന്ന സ്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ.

സാഹസികതയും പൊട്ടിച്ചിരികളും സ്നേഹവും നിറഞ്ഞ മറ്റൊരു വർഷം. നീ എന്റെ കൂടെയുള്ളതിൽ ഞാനെന്നും കടപ്പെട്ടവനായിരിക്കും പിറന്നാൾ ആശംസകൾ പൊണ്ടാട്ടീ,” ശ്രീനിഷ് കുറിച്ചു. പേളിയ്‌ക്കൊപ്പമുള്ള രസകരമായ മുഹൂർത്തങ്ങൾ ചേർത്തൊരുക്കിയ ഒരു വീഡിയോയും ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചു.

ബിഗ്ബോസ് ഷോയിലൂടെ മലയാളികൾക്ക് മുന്നിൽ മൊട്ടിട്ട പ്രണയമാണ് പേളിയുടെയും ശ്രീനിയുടെയും. ബിഗ്ബോസ് ഷോയ്ക്കുള്ളിലെ പലരും തന്നെ ഇവരുടെ അഭിനയമാണ് പ്രേമം എന്നാണ് പറഞ്ഞതെങ്കിലും വിമർശകരുടെ വായടപ്പിച്ച് ഇവർ വിവാഹിതരായിരുന്നു.

മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഇവർ ഒരുപോല പ്രീയപ്പെട്ടതാണ്. 2019 മെയ് 5 ആയിരുന്നു പേളി -ശ്രീനീഷ് വിവാഹം നടക്കുന്നത്. ഹിന്ദു- ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു..