നിസ്കാരം നടത്തിയ യു.പിയിലെ ലുലുമാളിൽ ഹനുമാൻ ചാലിസ നടത്താൻ ഹിന്ദു സംഘടനകൾ- സംഘർഷം

നിസ്കാരം നടത്തിയ ലുലുമാളിൽ ഹനുമാൻ ചാലിസ പാരായണം നടത്താൻ ഹൈന്ദവ സംഘടനകളുടെ നീക്കം. ലക്നൗവിലെ ലുലു മാൾ തുറന്ന് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെയാണ്‌ സംഘർഷം ഉണ്ടാകുന്നത്. വെള്ളിയാഴ്ച്ച ലുലുമാളിന്റെ ഉള്ളിൽ നിസ്കാരം നടത്തിയിരുന്നു. യു.പിയിലെ നിയമം അനുസരിച്ച് ഇത് പാടില്ല. പള്ളിയുടെ ഉള്ളിൽ മാത്രമേ നിസ്കാരം പാടുള്ളു. പുതു സ്ഥലത്ത് മാളുകൾ, റോഡ് എന്നിവിടങ്ങളിൽ ഒന്നും നിസ്കാരം പാടില്ലെന്ന കർസനമായ നിയമം ഉണ്ട്. അല്ലാത്ത പക്ഷം മത കലഹത്തിനു കേസെടുക്കാനും നിയമം ഉണ്ട്

ഇത് നിലവിൽ ഇരിക്കെ ലുലുമാളിനുള്ളിൽ നിസ്കാരം നടന്നതാണ്‌ ഹിന്ദു സംഘടനകൾ ചോദ്യം ചെയ്തത്.വി.എച്.പി അടക്കം ഉള്ള ഹിന്ദു അംഘടനകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.വെളിയാഴ്ച്ച നിസ്കാരം നടത്തിയത് അറിഞ്ഞ് പിന്നാലെ അഖില ഭാരതീയ ഹിന്ദു മഹാസഭയിലെ ചില അംഗങ്ങൾ മാളിന്റെ ഗേറ്റിന് പുറത്ത് എത്തി പ്രതിഷേധിച്ചു.ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള ആളുകൾക്ക് മാളിനുള്ളിൽ നമസ്‌കരിക്കാൻ സമ്മതിച്ചതിനാൽ മാളിനുള്ളിൽ ഹിന്ദുക്കളെയും മറ്റ് സമുദായങ്ങളിലെ ആളുകളെയും പ്രാർത്ഥന നടത്താൻ അവകാശം ഉണ്ടെന്ന് ഹിന്ദു സംഘടനകൾ വാദിച്ചു.

മഹാസഭയുടെ ദേശീയ വക്താവ് ശിശിർ ചർതുർവേദി പറയുന്നത് താനും മഹാസഭയിലെ മറ്റ് അംഗങ്ങളും മാളിൽ കടന്ന ഹൈന്ദവ രീതിയിൽ ഉള്ള പ്രാഥന നടത്താൻ ശ്രമിച്ചപ്പോൾ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, സമീപത്തെ സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ചില പോലീസ് ഉദ്യോഗസ്ഥർ ക്രമസമാധാനപാലനത്തിനായി മാളിന് പുറത്ത് എത്തി.മാൾ ജീവനക്കാരിൽ 70 ശതമാനം മുസ്ലീം സമുദായത്തിൽ നിന്നുള്ള പുരുഷന്മാരും ബാക്കി 30 ശതമാനം ഹിന്ദു സമുദായത്തിൽ നിന്നുള്ള സ്ത്രീകളുമാണെന്ന് പരാതിയിൽ പറയുന്നു.അങ്ങനെ ചെയ്യുന്നതിലൂടെ അവർ ലൗ ജിഹാദ് പരിശീലിക്കുകയാണെന്ന് പരാതിയിൽ പറയുന്നുണ്ട്.പോലീസിൽ നൽകിയ പരാതി പരിശോധിച്ചുവരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) ഗോപാൽ കൃഷ്ണ ചൗധരി പറഞ്ഞു.

മാളിനു പുറത്ത് ഗേറ്റിൽ ഹിന്ദു സംഘടനയുടെ ആളുകളേ പോലീസ് തടയുകയായിരുന്നു.പിന്നീട് ചതുര് വേദിയും ഹിന്ദു മഹാസഭ അംഗങ്ങളും ചേര് ന്ന് പരാതി നല് കി.പൊതുസ്ഥലങ്ങളിൽ നമസ്‌കരിക്കാൻ പാടില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് മാളിനുള്ളിൽ നമസ്‌കാരം നടത്തിയതെന്നും പരാതിയിൽ പറയുന്നു.

സംഭവം വിവാദമായതോടെയാണ്‌ ലുലു മാൾ അധികൃതർ നടപടി എടുക്കുന്നത്. മാളിൽ നിസ്കാരം നടത്തിയവർക്കെതിരെ സി സി ടി വി ദൃശ്യങ്ങൾ വയ്ച്ച് പോലീസ് കേസെടുക്കും. അജ്ഞാതരാണ്‌ ഇത് ചെയ്തത് എന്നാണ്‌ ലുലു അധികൃതർ പറയുന്നത്. അജ്ഞാതർ മാളിൽ എത്തി നിസ്കരിച്ച് എന്ന് പറയുമ്പോൾ ഗൗരവം കൂടുകയാണ്‌.ലുലു ഗ്രൂപ്പ് എല്ലാ മതങ്ങളേയും ബഹുമാനിക്കുവെന്നും, ഒരു പ്രത്യേക വിഭാഗത്തിനും മാളില്‍ ചടങ്ങുകളും പ്രാര്‍ഥനകളും നടത്താന്‍ അനുവദിക്കി ല്ലെന്നുമാണ് ലുലു ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. മാളില്‍ നമസ്‌കരിച്ചവര്‍ക്കെതിരെ പരാതി നൽകുമെന്നും ഇത്തരം കാര്യങ്ങൾ കർശനമായി അനുവദിക്കില്ലെന്നും ലുലു അധികാരികൾ അറിയിപ്പ് നല്കി.ഈ മാസം 10നാണ് ലക്‌നൗവില്‍ ലുലു മാള്‍ ഉദ്ഘാടനം ചെയ്യുന്നത്. മാളില്‍ നമസ്‌കരിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ലുലു ഗ്രൂപ്പ് മാനേജര്‍ പറഞ്ഞു.എന്നാൽ കേരളത്തിലെ എല്ലാ ലുലു മാളിലും നിസ്കരിക്കാൻ പ്രത്യേക ഹാളുകൾ തന്നെ ഉണ്ട്. നിസ്കാര സ്ഥലങ്ങളോട് കൂടിയതാണ്‌ എല്ലാ ലുലു മാളുകളും. യു.പിയിൽ ചെന്നപ്പോൾ ലുലു മാൾ ഇത്തരം കാര്യങ്ങൾ പരസ്യമായി തള്ളി പറഞ്ഞു എന്നതാണ്‌ വസ്തുത. യു.പിയിലെ പരസ്യമായ നിസ്കാര നിരോധനത്തിനെതിരേ വൻ പ്രതിഷേധം മുസ്ളീങ്ങൾ ഉയർത്തുമ്പോഴാണ്‌ എം.എ യൂസഫലിയുടെ ലുലു മാൾ നിസകാരം നടത്തിയവർക്കെതിരേ കേസ് കൊടുക്കുന്നത്.

അതെസമയം ,യു.പിയിൽ പൊതുസ്ഥലത്ത്‌ നിസ്‌ക്കരിക്കാന്‍ പാടില്ല എന്നതാണ് നിയമം.കൂടാതെ പൊതു സ്ഥലങ്ങളിലെ വെള്ളിയാഴ്ച നമസ്‌കാരം പൂര്‍ണ്ണമായി നിരോധിക്കണമെന്നും ഹിന്ദുക്കളും മറ്റു മതരക്കാരും തങ്ങളുടെ പൂജകള്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതിയും രംഗത്ത് എത്തി.പള്ളികളിലും ക്ഷേത്രങ്ങളിലുമാണ് പ്രാര്‍ത്ഥന നടക്കേണ്ടത്. ജനങ്ങള്‍ക്ക് റോഡിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വേണം. ജനങ്ങള്‍ക്ക് ഓഫീസുകളിലേക്കും ആശുപത്രികളിലേക്കും ജോലിസ്ഥലങ്ങളിലേക്കും ബിസിനസ്സ് നടത്താനുമുള്ള സ്വാതന്ത്ര്യം ആവശ്യമാണ്. എല്ലാ ആഴ്ചയും ഒരു സമുദായത്തില്‍ നിന്നുള്ള ആളുകള്‍ ഈ സ്വാതന്ത്ര്യം തട്ടിയെടുക്കുകയാണെങ്കില്‍, ഇത് അനുവദിക്കാനാവില്ല എന്നും ഹിന്ദു സംഘടനകൾ പറയുന്നു