സ്ത്രീകളുടെ ബോൾഡ് ചിത്രങ്ങൾ വരുമ്പോൾ പുരുഷന്മാരുടെ വികാരം വ്രണപ്പെടുമോ? രണ്‍വീര്‍ സിംഗിനെ പിന്തുണച്ച് വിവേക് ​​അഗ്നിഹോത്രി ranveer singh vivek agnihotri

രണ്‍വീര്‍ സിംഗിന്‍റെ നഗ്ന ഫോട്ടോഷൂട്ടിനെതിരായ  എഫ്‌ഐആര്‍
മണ്ടത്തരവും യാഥാസ്ഥിതിക ചിന്താഗതിയുമാണെന്ന് കാശ്മീർ ഫയൽസ്  സിനിമയുടെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. “നമ്മുടെ സംസ്കാരത്തിൽ മനുഷ്യശരീരം എപ്പോഴും വിലമതിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യശരീരം ദൈവത്തിന്‍റെ  ഏറ്റവും മനോഹരമായ സൃഷ്ടിയാണെന്ന് ഞാൻ പറയും. അതിൽ എന്താണ് തെറ്റ്?  രൺവീർ സിംഗിന്‍റെ ചിത്രങ്ങളെ ചിലര്‍ പിന്തുണയ്ക്കുന്നു, ചിലർ ഇതിനെ എതിര്‍ക്കുകയും  മനസിന്‍റെ  മാലിന്യമെന്ന് വിളിക്കുകയും ചെയ്യുന്നു”, അദ്ദേഹം പറഞ്ഞു.

രണ്‍വീര്‍ സിംഗിന്‍റെ നഗ്ന ഫോട്ടോഷൂട്ട്‌ വിവാദമായതോടെ ഇതാദ്യമായാണ് സിനിമാ രംഗത്തെ ഒരു പ്രമുഖ വ്യക്തി പിന്തുണയുമായി രംഗത്തെത്തുന്നത്.  “സ്ത്രീകളുടെ ബോൾഡ് ചിത്രങ്ങൾ വരുമ്പോൾ പുരുഷന്മാരുടെ വികാരം വ്രണപ്പെടുമോ?  ഈ നടപടി തികച്ചും യാഥാസ്ഥിതിക മനസ്ഥിതിയെയാണ് സൂചിപ്പിക്കുന്നത്. അത് ഞാൻ പിന്തുണയ്ക്കുന്നില്ല.” വിവേക് ​​പറഞ്ഞു. കൂടാതെ, ഇത് വെറും മണ്ടത്തരമാണ് എന്നും ഒരു കാരണവുമില്ലാതെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, നഗ്ന ഫോട്ടോഷൂട്ട് നടത്തിയ താരത്തിനെതിരെ മുംബൈയില്‍ FIR രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.   തന്‍റെ നഗ്ന ഫോട്ടോകളിലൂടെ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നും അവരുടെ അന്തസ്സ് അപമാനിച്ചുവെന്നും കാട്ടിയാണ് പരാതി നൽകിയിരിയ്ക്കുന്നത്. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം നടനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.

പരാതിയുടെ അടിസ്ഥാനത്തിൽ രൺവീറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 292 (അശ്ലീല പുസ്തകങ്ങളുടെ വിൽപ്പന), 293 (യുവാക്കൾക്കുള്ള അശ്ലീല വസ്തുക്കളുടെ വിൽപ്പന), 509 (സ്ത്രീയുടെ അന്തസ്സ്) എന്നിവ പോലുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വാക്കുകൾ, അടയാളങ്ങൾ അല്ലെങ്കിൽ വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികൾ, കൂടാതെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും വ്യവസ്ഥകൾ പ്രകാരവുമാണ്  രൺവീർ സിംഗിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.