തിരഞ്ഞെടുപ്പ് ഫലം കണ്ട് സിപിഎം നേതാക്കള്‍ക്ക് ഇസിജി എടുക്കണമെങ്കില്‍ ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന ആശുപത്രിയിലേക്ക് സ്വാഗതം

കോഴിക്കോട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വിഎന്‍ വാസവനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കണ്ട് സിപിഎം നേതാക്കൾക്ക് ഇസിജി എടുക്കണമെന്ന് തോന്നിയാൽ ഉമ്മൻ ചാണ്ടി സർ കൊണ്ടുവന്ന പാമ്പാടിയിലെ ആശുപത്രിയിലേക്ക് സ്വാഗതം എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത് പോലെ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം എന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസിന്റെ റോഡുകളല്ല പുതുപ്പള്ളയും ഉമ്മന്‍ ചാണ്ടിയപം കോണ്‍ഗ്രസുമായുള്ള റോഡ് വളരെ സ്മൂത്താണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.