വിവാഹ മോചനം തേടി യുവതി വനിത കമ്മീഷനില്‍, കാരണം

പാറ്റ്ന: വിവാഹ മോചനം നേടുന്ന ദമ്പതികളുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ച് വരികയാണ്. ഇപ്പോള്‍ യുവതി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടിയതിന്റെ കാരണം ആണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഭര്‍ത്താവ് ദിവസങ്ങൾ ആയി പല്ലു തേക്കാതെയും കുളിക്കാതെയും ഇരിക്കുന്നു വെന്നും തനിക്ക് വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് ആണ് യുവതി വനിതാ കമ്മീഷനെ സമീപിച്ചത്. ബീഹാറിലെ വൈശാലി ജില്ലയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

ഉപദേശിച്ച് നോക്കിയിട്ടും ശാസിച്ച് നോക്കിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ ആണ് വിവാഹ മോചനത്തിലേക്ക് താന്‍ നീങ്ങിയത് എന്ന് യുവതി പറയുന്നു. പ്ലംബിംഗ് ജോലികള്‍ ചെയ്യുന്ന ഭര്‍ത്താവിന് ഇരുപത്തി മൂന്ന് വയസാണ് പ്രായം. മിക്ക ദിവസവും ജോലി കഴിഞ്ഞു വന്നാല്‍ ആഹാരവും കഴിഞ്ഞ് അതേപടി കിടന്നുറങ്ങും. പത്തുദിവസം വരെ ഇങ്ങനെ കുളിക്കാതിരിക്കും എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പല്ലുതേപ്പും ഇതുപോലെ തന്നെ. നിര്‍ബന്ധമേറുമ്പോഴാണ് പല്ല് തേച്ചെന്നു വരുത്തുന്നത്. അതും വിശേഷദിവസങ്ങളില്‍ മാത്രം.

വൃത്തിയില്ലായ്മ കാരണം ഭര്‍ത്താവിനൊപ്പം കിടക്കുന്നത് ആലോചിക്കാന്‍ കൂടി വയ്യെന്നു പറയുന്ന യുവതി, ഇതുകാരണം ശാരീരിക ബന്ധം പോലും ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തുന്നു. ചിലപ്പോള്‍ യുവതി തന്നെ അതിന് മുന്‍കൈയെടുക്കുമെങ്കിലും ശരീരത്തിലെ ദുര്‍ഗന്ധം കാരണം മനസു മടുത്ത് പിന്മാറുമത്രേ.

ഇത്തരത്തിലുള്ള ഒരാളോടൊപ്പം കഴിയാന്‍ തനിക്കു വയ്യെന്നും എത്രയും പെട്ടെന്ന് വിവാഹമോചനം വേണമെന്നുമാണ് യുവതിയുടെ ആവശ്യം. ഒപ്പം വിവാഹത്തിന് തന്റെ വീട്ടുകാര്‍ തന്ന സമ്മാനങ്ങളും തിരികെ തരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പരാതി സ്വീകരിച്ച വനിതാ കമ്മിഷന്‍ രണ്ടുമാസത്തിനുള്ളില്‍ എല്ലാം ശരിയാക്കണമെന്നും അല്ലെങ്കില്‍ വിവാഹമോചനത്തിനൊരുങ്ങിക്കൊള്ളാനും അറിയിച്ചിട്ടുണ്ട്

വൃത്തിയായി ജീവിക്കാന്‍ വനിതാ കമ്മീഷന്‍ രണ്ട് മാസം ഭര്‍ത്താവിന് സമയം നല്‍കി. ഈ സമയത്തിനുള്ളില്‍ ഭര്‍ത്താവ് നേരെയായില്ലെങ്കില്‍ വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിലേക്ക് യുവതിക്ക് നീങ്ങാമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി. നയാഗാവ് ഗ്രാമത്തിലാണ് യുവതിയും ഭര്‍ത്താവും താമസിക്കുന്നത്. 2017ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. പ്ലംബിംഗ് ജോലിയാണ് മനീഷ് ചെയ്യുന്നത്.

10 ദിവസത്തിലൊരിക്കലാണ് ഭര്‍ത്താവ് കുളിക്കുകയും പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതെന്ന് യുവതി പറഞ്ഞു. സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്നും ഇയാള്‍ക്ക് അറിയില്ല. പലപ്പോഴും താന്‍ അപമാനിതയായിട്ടുണ്ടെന്നും യുവതി വനിതാ കമ്മീഷനോട് പറഞ്ഞു. രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ല. ഭാര്യ ഭര്‍തൃ ബന്ധം സ്‌നേഹത്തോടെയല്ലെന്നും അപമാനം സഹിച്ച് ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്നും യുവതി വ്യക്തമാക്കി.

വിവാഹ സമയത്ത് സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും യുവതി തിരികെ ആവശ്യപ്പെട്ടു. ഭര്‍തൃമാതാവിന്റെ പീഡനമുണ്ടെന്നും യുവതി പരാതിപ്പെട്ടു. അതേസമയം, യുവതിയോടൊത്ത് ജീവിക്കാനാണ് താല്‍പര്യമെന്ന് ഭര്‍ത്താവ് വനിതാ കമ്മീഷനില്‍ പറഞ്ഞു. യുവതിയുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാമെന്നും ഇയാള്‍ ഉറപ്പ് നല്‍കി.