കോട്ടയം മര്‍മല അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു, തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്

കോട്ടയം. യുവാവ് കോട്ടയം തീക്കോയിയിലെ മര്‍മാല അരുവിയില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ മനോജാണ് മരിച്ചത്. പതിവായി വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണിത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്.

കോയമ്പത്തൂരില്‍ നിന്നും ഒന്‍പത് പേരാണ് എത്തിയത്. കുളിച്ചു കൊണ്ടിരിക്കെ യുവാവ് ഒഴുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.