ക്വാറൻന്റൈൻ സെന്ററിൽ നഴ്‌സുമാർക്ക് ആവശ്യത്തിനു സുരക്ഷ ഉറപ്പ് വരുത്തുക ~ യുവമോർച്ച ജില്ല പ്രസിഡന്റ് ആർ. സജിത്ത്.

ക്വാറൻന്റൈൻ സെന്ററിൽ നഴ്‌സുമാർക്ക് ആവശ്യത്തിനു സുരക്ഷ ഉറപ്പ് വരുത്തണമെന്ന് യുവമോർച്ച ജില്ല പ്രസിഡന്റ് ആർ. സജിത്ത്. ഇഞ്ചിവിള ഉൾപ്പടെയുള്ള അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറൻന്റൈൻ സെന്ററിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് 10 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ 2 ദിവസത്തെ വിശ്രമം കഴിഞ്ഞയുടനെ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.

അതിർത്തി പ്രദേശത്തും തമിഴ്നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഇവിടെ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാർ നേരെ പോകുന്നത് കുട്ടികളുടെ വാർഡിലും പ്രസവ വാർഡിലും തുടങ്ങിയ സ്ഥലത്താണ്. ഇത്തരം ഡ്യൂട്ടിയിൽ നിന്നും നഴ്‌സുമാരെ ഒഴിവാക്കി അവർക്ക് വേണ്ടത്ര വിശ്രമം ഏർപ്പെടുത്തുക. ഡ്യൂട്ടി കഴിഞ്ഞു കുറഞ്ഞത് 7 ദിവസത്തെ ഹോം ക്വാറന്റൈൻ വിശ്രമം എങ്കിലും സർക്കാർ ഏർപെടുത്തണമെന്നു സജിത്ത് ആവശ്യപ്പെട്ടു