അവനാണ് ശത്രു അവൻ ശിക്ഷിക്കപ്പെടണം, നടി അക്രമിക്കപ്പെട്ട കേസിൽ സിദ്ദിഖ്

നടിക്ക് നേരെയുള്ള അക്രമണം കേരളത്തെ ഒന്നാതെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു. സെലിബ്രറ്റികൾക്കിടയിലുള്ള വിഴുപ്പലക്കലുകൾ മറനീക്കി പുറത്തുവന്നത് നടിയെ അക്രമിച്ച സംഭവത്തോടുകൂടിയാണ്. കേസിൽ പിന്നീട് നടൻ ദീലിപിനെ അഴിക്കുള്ളിലാക്കുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ചും ദിലീപിനോടുള്ള അടുപ്പത്തെക്കുറിച്ചും വ്യക്തമാക്കുകയാണ് നടൻ സിദ്ദിഖ്. അദ്യംമുതൽ ദീലിപിനൊപ്പം നിന്ന വ്യക്തയാണ് സിദ്ദിഖ്. ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ച നേരം സിദ്ദിഖ് ഓടിയെത്തിയത് വൻ വിമർശനങ്ങൾക്ക് ഇടയായിരുന്നു,

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ദിലിപിനൊപ്പം നിന്ന സംഭവത്തിൽ പബ്ലിക് എന്നെ എതിർക്കുമോ എന്നതിനേക്കാൾ ഉപരി ഞാൻ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ടെന്ന് സിദ്ദിഖ് പറയുന്നു. ദിലീപ് സിനിമയിലെത്തിയ കാലം മുതൽ പരിചയം ഉണ്ട്. ഈ പരിചയം വലിയ സൗഹ്യദത്തിന് വഴിമാറി. അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്നങ്ങളും എന്നോട് പങ്കുവയ്ച്ചിരുന്നു. അയാൾക്ക് ഞാനൊരു സ്ഥാനം കൊടുത്തിട്ടുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കുന്നു.

ദിലീപ് തെറ്റുകാരനല്ലെന്നൊരു വിശ്വാസം എന്റെ മനസിൽ ഉണ്ട്. സംഭവം അറിഞ്ഞയുടൻ ഞാൻ ആ കുട്ടിയെ പോയി കണ്ടു. ദിലീപുമായിട്ടുള്ളതുപോലെത്തന്നെ അടുപ്പം ആ കുട്ടിയോടും ഉണ്ട്. ആ കുട്ടി പറഞ്ഞു ഇന്ന ക്രിമിനലാണ് ആക്രമിച്ചതെന്ന്. ഈ കുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. എന്നെ സംബന്ധിച്ച് ആ കുറ്റം ചെയ്തയാളാണ് എന്റെ ശത്രു. അല്ലാതെ ദിലീപല്ല. അയാൾ ചിലപ്പോൾ പലരുടെയും പേര് പറഞ്ഞെന്ന് വരും. അവൻ അഞ്ചോ ആറോ മാസം കഴിഞ്ഞപ്പോൾ ഒരു പേര് പറഞ്ഞു. ഞാൻ ആ വാക്കു വിശ്വസിക്കാൻ തയ്യാറല്ല.

എനിക്ക് സ്നേഹമുള്ള എന്റെ സഹപ്രവർത്തകയെ ഉപദ്രവിച്ചത് അയാളാണ്. എന്നെ സംബന്ധിച്ചിടത്തോളം അവനാണ് ശത്രു. അവൻ ശിക്ഷിക്കപ്പെടണം. അതിനേക്കാൾ എന്റെ കൂട്ടുകാരൻ ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. പൾസർ സുനിയെ എനിക്കറിയില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ ഒരു നിലപാടെടുത്തതെന്നും സിദ്ദിഖ് അഭിമുഖത്തിൽ പറയുന്നു.