പെൺമക്കൾക്കൊപ്പമുള്ളം ചിത്രം പങ്കുവെച്ച് രേഖരതീഷ്

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ആയിരത്തിൽ ഒരുവൾ,ഏഷ്യാനെറ്റിലെ പര്‌സപരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്.സീരിയയിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ലമാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് താരം.അതിൽ പ്രധാനം വിവാഹവും കുടുംബ ജീവിതവും തന്നെയാണ്.രേഖ രതീഷ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്നതും നടിയെ കുറിച്ചുള്ള അപവാദകഥകളാണ്

ഇപ്പോൾ രണ്ട് പരമ്പരകളിലാണ് വ്യത്യസ്തമായ അമ്മ കഥാപാത്രത്തിൽ രേഖ എത്തുന്നത്.ഒരേ തരത്തിലുള്ള കഥാപാത്രങ്ങളാണെങ്കിലും വ്യത്യസ് ശൈലിയിലാണ് രേഖ ഇവ രണ്ടും കൈകാര്യം ചെയ്യുന്നത്.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രേഖയുടെ പ്രിയപ്പെട്ട രണ്ട് പെൺമക്കളെ കുറിച്ചാണ്.നടി തന്നെയാണ് തന്റെ രണ്ട് പെൺമക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.പരമ്പരയിലെ പെൺമക്കളായ മൃദുല വിജയിക്കും,മാളവികയ്ക്കും ഒപ്പമുള്ള സെൽഫി ചിത്രമാണ് രേഖ പങ്ക് വച്ചിരിക്കുന്നത്.എന്റെ രണ്ടുപെൺമക്കൾ എന്ന് പറഞ്ഞുകൊണ്ടാണ് രേഖ ചിത്രം പങ്കിട്ടിരിക്കുന്നത്.

രേഖയ്ക്ക് യഥാർഥത്തിൽ ഒരു മകനാണ് ഉള്ളത്.രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ,സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് ഇപ്പോൾ രേഖ അഭിനയിക്കുന്നത്.