സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചലില്‍ തകര്‍ന്ന് വീണു

ന്യൂഡല്‍ഹി. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്ന് വീണു. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു.ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. സഹപൈലറ്റിന് ഗുരുതരായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്. പതിവ് നരീക്ഷണ പറക്കലിനിടെയാണ് അപകടം. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല. ജെമൈതാങ് സര്‍ക്കിളിലെ ബിടികെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.