കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ച ആശിഷ് ശര്‍മ വിജയത്തിലേക്ക്

കോണ്‍ഗ്രസ് വിമതന്‍ ആശിഷ് ശര്‍മ ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ മണ്ഡലത്തില്‍ വിജയത്തിലേക്ക്. ലഭിക്കുന്ന വിവരം അനുസരിച്ച് 47.49 ശതമാനം വോട്ടുവിഹിതമാണ് ആശിഷ് പെട്ടിയിലാക്കിയത്. കോണ്‍ഗ്രസ് നേതാവായിരുന്ന ആശിഷ്, കോണ്‍ഗ്രസ് സീറ്റ് കൊടുക്കാത്തതിനെ തുടര്‍ന്നാണ് റിബലായി മത്സരിച്ചത്.

മുന്‍മുഖ്യമന്ത്രി പ്രേം കുമാര്‍ ധൂമല്‍ 2012ല്‍ പ്രതിനിധീകരിച്ച മണ്ഡലമാണിത്. 2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ധൂമല്‍ സുജന്‍രുര്‍ ഇവിടെ നിന്നും മത്സരിച്ചുവെങ്കിലും തോല്‍ക്കുകയായിരുന്നു. പിന്നീട് ബിജെപി അധികാരത്തില്‍ എത്തുകയും ജയറാം ഠാക്കൂര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു.